ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ പുതിയ നീക്കം നടക്കുന്നതായി ഖത്തര്‍
ദോഹ: മൂന്ന് വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് പുതിയ നീക്കത്തിന് തുടക്കമിട്ടതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി. ഈ നീക്കം ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചയ്ക്കു മറുവശത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് വച്ചാല്‍ ഖത്തര്‍ 10 ചുവട് മുന്നോട്ടുവയ്ക്കുമെന്ന് ശെയ്ഖ് മുഹമ്മദ് അല്‍ജസീറ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ് അഭിമുഖം നല്‍കിയത്.2017 ജൂണ്‍ അഞ്ചിനാണ് അയല്‍ രാജ്യങ്ങളായ സഊദി, യു.എ.ഇ, ബഹ്റയ്ന് എന്നിവ ഈജിപ്തുമായി ചേര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയത്. 2019ല്‍ സഊദിയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. അത് പിന്നീട് അവസാനിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."