ആഭ്യന്തര ഹജ്ജിന് ചെലവു കുറയും
ജിദ്ദ: ആഭ്യന്തര ഹാജിമാര്‍ക്കുള്ള ഈ വര്‍ഷത്തെ ഹജ്ജ് പാക്കേജ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും ഉയര്‍ന്ന ചാര്‍ജ് 4,132 റിയാലും ചുരുങ്ങിയ ചാര്‍ജ് 3,532 റിയാലുമാണ്. മൂന്നു വിഭാഗങ്ങളിലായി അഞ്ചു വീതം നിരക്കുകളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍വഴി ആഭ്യന്തര ഹജ്ജിനു രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ജൂലൈ 21നു (ശവ്വാല്‍ 15) രജിസ്ട്രേഷന് തുടങ്ങുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ നിരക്കാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
എ1 ഗണത്തിലുള്ളവര്‍ക്ക് 4,132 റിയാല്‍, എ2 ഗണത്തില്‍ 4,070 റിയാല്‍, ബി ഗണത്തില്‍ 4,007, സി വിഭാഗം 3,882, ഡി 3,757, ഇ ഗണത്തിലുള്ള ഏറ്റവും കുറഞ്ഞത് 3,532 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. കഴിഞ്ഞ വര്‍ഷം എ1 ഗണത്തിലുള്ളവര്‍ക്ക് 5,250 റിയാലായിരുന്നു ഈടാക്കിയിരുന്നത്.
പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മശാഇര്‍ മെട്രോക്ക് ഈ വര്‍ഷവും തീര്‍ഥാടകരില്‍നിന്ന് 250 റിയാല്‍ ഈടാക്കും. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മെട്രോ സേവനം നിര്‍ബന്ധമാണെന്നതിനാല്‍ ഈ സംഖ്യ ഉള്‍പ്പെടെയുള്ള നിരക്കാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. വിദേശത്തുനിന്നെത്തുന്ന തീര്‍ഥാടകര്‍ക്കു മെട്രോ സേവനം ലഭിക്കുന്നില്ലെങ്കില്‍ 250 റിയാല്‍ കുറവായിരിക്കും. പകരം ഇവര്‍ക്കു ബസ് സര്‍വിസിനെ ആശ്രയിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."