കെ.എ.ടി.എഫ് അവകാശ സംരക്ഷണ ദിനമാചരിച്ചു
കോഴിക്കോട്: വിക്ടേഴ്സ് ചാനലിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് അറബി, ഉറുദു, സംസ്കൃതം ഭാഷകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കെ.എ.ടി.എഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ ദിനമാചരിച്ചു. കേരളത്തിലെ പതിനായിരക്കണക്കിന് അറബി അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സര്‍ക്കാരിന്റെ ഭാഷാ വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകളുമായി അവരുടെ വീടുകളില്‍ പ്രതിഷേധിച്ചു.
സമൂഹ മാധ്യമങ്ങള്‍ വഴി പൊതു സമൂഹത്തിന്റെയും അധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിക്കുകയും ചെയ്തു. ഇനിയും അനുകൂല സമീപനമുണ്ടായില്ലെങ്കില്‍ ഡി.ഡി ഓഫിസ് മാര്‍ച്ച് അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് കെ.എ.ടി.എഫ് സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റ് എം.വി അലിക്കുട്ടി, ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ഹഖ്, ട്രഷറര്‍ എം.പി അബ്ദുല്‍ ഖാദര്‍, സംസ്ഥാന ഭാരവാഹികളായ ഇ.എ റഷീദ്, എം.എ ലത്തീഫ്, കെ.എ മാഹിന്‍ ബാഖവി, എം.ടി സൈനുല്‍ ആബിദീന്‍, എസ്.എ റസാഖ്, എം.എ റഷീദ് മദനി, എം.പി അയ്യൂബ്, പി. മുഹമ്മദലി, എം.എ സാദിഖ്, എം.പി അബ്ദുല്‍സലാം, മന്‍സൂര്‍ മാടമ്പാട്ട്, എ.പി ബഷീര്‍, നൂറുല്‍ അമീന്, വി.പി താജുദ്ദീന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."