ടോപ് ഗിയറില്‍ ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണം
തൊടുപുഴ: ഡീന്‍ കുര്യാക്കോസിന്റെ പ്രചരണ പരിപാടികള്‍ ടോപ് ഗിയറില്‍ ആക്കി യു.ഡി.എഫ്. വൈകിയാണ് സ്ഥാനാര്‍ഥി എത്തിയതെങ്കിലും പ്രവര്‍ത്തനത്തില്‍ വളരെയേറെ ആവേശത്തിലാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും.
ദേവികുളം,ഉടുമ്പന്‍ചോല, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ച് പ്രദേശത്തുള്ള ആളുകളെ കാണുന്ന തിരക്കിലാണ് ഡീന്‍ കുര്യാക്കോസ്.
നാളെ തൊടുപുഴ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി ഉള്‍പ്പെടെയുള്ള വലിയ നിരയാണ് യു.ഡി. എഫ് ക്യാംപിലെത്തുന്നത്. ഇടുക്കിയില്‍ പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ നടന്നത് വളരെ ആവേശപൂര്‍വമാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും താരമൂല്യമുള്ള ഉമ്മന്‍ചാണ്ടിയെ തന്നെയാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ യു.ഡി.എഫ് ഇറക്കിയത്. പൊതുയോഗങ്ങള്‍ ഭൂരിഭാഗവും ഓഡിറ്റോറിയങ്ങളില്‍ നിന്നും മാറ്റി ഓപ്പണ്‍ സ്റ്റേജിലേക്ക് കൊണ്ടുവരിക എന്നത് പി.ജെ ജോസഫിന് നിര്‍ദ്ദേശമായിരുന്നു.
27 ന് കുമളി ഹോളിഡേ ഹോമില്‍ നടക്കുന്ന പീരുമേട് നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ വി.എം സുധീരന്‍ എത്തുന്നതോടെ കൂടി യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കും. 28 ന് മുന്‍പായി ജില്ലയിലെ എല്ലാ യു.ഡി.എഫ് മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും. 30 ന് മുന്‍പായി ബൂത്ത് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും, 31 ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ആയി ഒന്നാംഘട്ട ഫീല്‍ഡ് വര്‍ക്ക് പൂര്‍ത്തിയാകും. ഏപ്രില്‍ 5, 6, 7 തീയതികളില്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കുടുംബയോഗങ്ങള്‍ പൂര്‍ത്തീകരിക്കും. ഏപ്രില്‍ 9, 10 തീയതികളില്‍ രണ്ടാംഘട്ട സ്‌ക്വാഡ് യു.ഡി.എഫിന് അഭ്യര്‍ഥനയുമായി സമ്മതിദായകരെ സമീപിച്ച് രണ്ടാംഘട്ട ഫീല്‍ഡ് വര്‍ക്ക് പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."