അനുമോദന സദസ് നടത്തി
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദനസദസ് നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍, എല്‍.പി, യു.പി മികച്ച വിദ്യാര്‍ഥികള്‍ ചടങ്ങില്‍ അനുമോദിച്ചു.
താലൂക്കിലെ മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള ലൈബ്രറി കൗണ്‍സിലിന്റെ അവാര്‍ഡ് നേടിയ എ.കെ മജീദ്, മികച്ച അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പി.കെ സന്ധ്യ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
കിഡ്‌സ് അത്‌ലറ്റിക്‌സ് പ്രതിഭകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അനുമോദന ചടങ്ങ് വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര സമ്മാനദാനം നിര്‍വഹിച്ചു.
ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ.കെ.പി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, സീമന്തിനി സുന്ദരന്‍, നിഷ ഷാജി, എം.കെ മോഹനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."