വിവാഹത്തട്ടിപ്പുവീരന്‍ പിടിയില്‍
കോഴിക്കോട്: പത്രങ്ങളില്‍ പരസ്യം നല്കി സംസ്ഥാനത്തുടനീളം വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. പയ്യന്നൂര്‍ വെള്ളോറ സ്വദേശി ചെന്നിക്കര വീട്ടില്‍ ആന്റണി ബിജു(35) ആണ് നടക്കാവ് പൊലിസിന്റെ പിടിയിലായത്.
കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ നടക്കാവ് എസ്.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്
രണ്ടാംവിവാഹത്തിന് വധുവിനെ ആവശ്യമുണ്ടെന്ന് ഫോണ്‍നമ്പര്‍ സഹിതം പത്രങ്ങളില്‍ പരസ്യം നല്‍കിയാണു തട്ടിപ്പു നടത്തി വന്നത്. പരസ്യത്തിലെ നമ്പറില്‍ വിളിക്കുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കും. തട്ടിപ്പിനു വിശ്വാസ്യത വരുത്തുന്നതിനു വിവാഹം നടത്തുകയും ചെയ്യും. തുടര്‍ന്ന് ഇവരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയാണ് പതിവ്. കാസര്‍കോട്, കോഴിക്കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. തലശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് ആന്റണി ബിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."