ദേശമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികം ഇന്ന്
ദേശമംഗലം: മൂന്നര പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ദേശമംഗലത്ത് അധികാരത്തിലെത്തിയ യു.ഡി.ഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികം മുന്നണിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.
400 കുടുംബങ്ങള്‍ക്ക് അരി വിതരണം, വിവിധ മേഖലകളില്‍ അംഗീകാരം നേടിയ ദേശമംഗലം നിവാസികള്‍ക്ക് സ്വീകരണം, ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വികസന മുന്നേറ്റ രംഗത്ത് വലിയ കുതിച്ച് ചാട്ടം നടത്താന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞതായി പ്രസിഡന്റ് എം.മഞ്ജുള, വൈസ് പ്രസിഡന്റ് കെ.എം സലീം എന്നിവര്‍ അറിയിച്ചു.
43 റോഡുകളുടെ വികസനം യാഥാര്‍ഥ്യമാക്കി വിവിധ കുടിവെള്ള പദ്ധതികള്‍ പണി തീര്‍ത്തു. എസ്.സി ഫണ്ട് നൂറ് ശതമാനവും വിനിയോഗിച്ചു വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, വനിതകള്‍ക്ക് കറവപ്പശു വിതരണം എന്നിവ നല്‍കി. മാലിന്യ പ്ലാന്റ് സ്ഥാപിച്ചു. മുഴുവന്‍ കുളങ്ങളും നവീകരിച്ചു. ഭവനരഹിതര്‍ക്ക് വീട് വെയ്ക്കാന്‍ ധനസഹായം തുടങ്ങിയവയാണ് യു.ഡി.എഫ് അവകാശ വാദം. ഒലിച്ചി ഡാം നവീകരണം, മിനി സിവില്‍ സ്റ്റേഷന്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയാണ് രണ്ടാം വര്‍ഷത്തെ പ്രധാന പദ്ധതികള്‍. ഇന്ന് വൈകീട്ട് 4ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വി.ടി ബല്‍റാം എം.എല്‍.എ നിര്‍വ്വഹിക്കും.
അരി വിതരണം മുസ്‌ലീം ലീഗ് ജില്ലാ ഖജാന്‍ജി എം.പി കുഞ്ഞിക്കോയ തങ്ങള്‍ നിര്‍വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ പി.എസ് ലക്ഷ്മണന്‍, കെ.കെ അലി, പി.ഐ അബ്ദുള്‍ സലാം, ഷെഹീര്‍ ദേശമംഗലം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."