തോടു സംരക്ഷണത്തിലൂടെ വരള്‍ച്ചാ പ്രതിരോധ സംസ്ഥാനമായി കേരളം മാറും: മന്ത്രി
മതിലകം: കയര്‍ ഭൂവസ്ത്രമാക്കി തോടുകളുടെ സംരക്ഷണ പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കുന്നതിലൂടെ വരള്‍ച്ചയെ പ്രതിരോധിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക്.
മതിലകം പഞ്ചായത്തില്‍ ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കളരിപറമ്പിലെ പെരുംതോട് കയര്‍ ഭൂവസ്ത്രം ധരിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയര്‍ തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കുടുംബശ്രീയിലും കയര്‍പിരി യൂനിറ്റ് ആരംഭിക്കും.
കേരളത്തിലെ എല്ലാ നദികളിലും റെഗുലേറ്ററുകള്‍ സ്ഥാപിച്ചു കൊണ്ട് ജലസംഭരണികള്‍ ആക്കുന്നതിനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കയാണെന്നും മന്ത്രി പറഞ്ഞു.
ഇ.ടി ടൈസന്‍ എം.എല്‍.എ അധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആബിദലി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.ജി സുരേന്ദ്രന്‍, ഇ.കെ മല്ലിക, കെ.കെ സച്ചിത്ത്, ടി.എം ഷാഫി, പ്രസാദിനി മോഹനന്‍, ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണു, സെക്രട്ടറി പി.വി ഷാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."