ലോക്സഭാ തെരഞ്ഞെടുപ്പ്: മയക്കുമരുന്ന് വേട്ട ശക്തമാക്കി
തൊടുപുഴ:ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇലക്ഷന് കമ്മിഷണറുടെ നിര്‍ദ്ദേശത്തില്‍ ഇടുക്കി ജില്ലയില്‍ ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് വേട്ട ശക്തമാക്കി. മാര്‍ച്ചില്‍ ഇതുവരെ 65 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജാക്കാട് പൊലിസ് സ്റ്റേഷനില്‍ 10.44 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് കേസ് എടുത്തു. സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് മയക്ക്മരുന്ന് വിതരണം ചെയ്യുന്നത് തടയുന്നതിന് ജെ.ജെ ആക്ട് കൂടി ഉള്‍പ്പെടുത്തി 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ 33 പ്രതികള്‍ വിവിധ ജയിലുകളില്‍ റിമാന്റിലാണ്. മയക്കുമരുന്ന് വേട്ട കൂടുതല്‍ കര്‍ശനമാക്കി കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് ഇടുക്കി ജില്ലാ പൊലിസ് മേധാവി പൊലിസ് ഉദ്യോഗസ്ഥന്മാര്ക്ക് നിര്‍ദ്ദേശം നല്കി. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലിസിന് കൈമാറണമെന്ന് എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."