മകന്റെ മുന്നിലിട്ട് പിതാവിനെ വെട്ടിക്കൊന്ന സംഭവം: മൂന്നു പേര് അറസ്റ്റില്‍
മംഗളൂരു: മകനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ പൊലിസ് അറസ്റ്റു ചെയ്തു.
സുള്ള്യ സ്വദേശിയും മൂഡബിദ്രിയിലെ അലൈന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമയുമായ കെ. അബ്ദുല്‍ ലത്തീഫാണ്(38) കൊല്ലപ്പെട്ടത്. മംഗളൂരു - ഉഡുപ്പി ദേശീയപാതയില്‍ മുല്‍കി കര്‍നാടുവില്‍ വിജയ ബാങ്കിനടുത്തു വച്ചാണ് അബ്ദുല്‍ ലത്വീഫിനെ അഞ്ചംഗ സംഘം കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍ മുല്‍ക്കി സ്വദേശികളായ മുഹമ്മദ് അസിം (27), നിസാര്‍ എന്ന റിയാസ് (33), മുഹമ്മദ് റസിം (24) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ലത്തീഫിന്റെ ഭാര്യാ പിതാവ് മുനീറും കാറിലുണ്ടായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ മുനീറിനെയും ലത്തീഫിന്റെ മകന് ഹയാത്തിനെയും മംഗളൂരുവിലെ എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാര്‍ തടഞ്ഞു നിര്‍ത്തിയ പ്രതികള്‍ കത്തി,കുപ്പി എന്നിവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് മുല്‍ക്കി പൊലിസ് പറഞ്ഞ.
സംഭവം നടന്ന ഉടന്‍ മൂന്ന് പേരേയും മംഗളൂരുവിലെ എ.ജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനിടെ ലത്തീഫ് മരിച്ചിരുന്നു.പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹിയാസ്, വഫ, അസിം, സിദ്ദിഖ്, നിസാര്‍, ബാവ,ഫര്ഹാന്, റസീം, സിദ്ദിഖ് എന്നിവര്‍ സംഭവത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും, വാഹനങ്ങളും പൊലിസ് പിടിച്ചെടുത്തു. അതേ സമയം കൊലപാതകത്തിനുള്ള കാരണവും ബാക്കി പ്രതികളെയും തേടിയുള്ള അന്വേഷണവും പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."