മദ്‌റസാ അധ്യയന വര്‍ഷം ആരംഭിച്ചു മതം പഠിച്ചവന് തീവ്രവാദിയാകാന്‍ കഴിയില്ല യദുകൃഷ്ണ
വാടാനപ്പള്ളി : മദ്‌റസകളിലൂടെ മതം പഠിച്ചു വളര്‍ന്നവര്‍ക്കു ഒരു കാലത്തും തീവ്രവാദ സംഘടനകളിലേക്കു പോകാന്‍ കഴിയില്ലെന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ യദുകൃഷ്ണ അഭിപ്രായപ്പെട്ടു.
വാടാനപ്പള്ളി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മദ്‌റസാ അധ്യയന വര്‍ഷാരംഭം മിഹ്‌റജാനുല്‍ ബിദായ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്യാദ എന്ന പദമാണ് മദ്‌റസയില്‍ നിന്നും ആദ്യം പഠിക്കുന്നത്. കുട്ടികള്‍ക്കു മതബോധവും അതിലൂടെ സമത്വവും സാഹോദര്യവും സൗഹാര്‍ദവും പഠിപ്പിക്കുന്ന മറ്റൊരു മതവും ഇല്ല.
പ്രവാചകാധ്യാപനങ്ങളും അവിടുത്തെ അനുചരന്മാരുടെ ജീവിത രീതികളും പിന്‍തുടരാന്‍ ഗാന്ധിജിയെപ്പോലും പ്രേരിപ്പിച്ചത് ഇസ്‌ലാമിന്റെ പവിത്രമായ സവിശേഷതകള്‍ കൊണ്ടാണ്.
രാജ്യസ്‌നേഹം മതത്തിന്റെ ഭാഗമാണെന്നും ഇസ്്‌ലാം പഠിപ്പിക്കുന്നു. സഹിഷ്ണുതയുടെ പര്യായമായി മുസ്്‌ലിംകള്‍ മാറുന്നതിന്റെ കാരണവും അവരുടെ മതവിശ്വാസം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
വാടാനപ്പള്ളി റെയ്ഞ്ച് പ്രസിഡന്റ് എ.ടി.എം ഫൈസി അധ്യക്ഷനായി. സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി.
മദ്‌റസാ ബാഗുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. റെയ്ഞ്ച് സെക്രട്ടറി സി.എം ശിഹാബുദ്ദീന്‍ മൗലവി, മഹല്ല് പ്രസിഡന്റ് കെ.കെ ഹനീഫ ഹാജി, മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.ടി റഫീഖ്, റെയ്ഞ്ച് ചെയര്‍മാന്‍ നൂറുദ്ദീന്‍ യമാനി, സി.എച്ച് ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം ഖാലിദ്, എ.എ ജാഫര്‍ മാസ്റ്റര്‍, യൂസുഫ് മുസ്്‌ലിയാര്‍, ഷാഫി ഹുദവി, മദ്‌റസ സ്വദര്‍ യൂസുഫലി സഖാഫി, റെയ്ഞ്ച് ട്രഷറര്‍ എ.എ അബ്ദുല്‍ ജബ്ബാര്‍, പി.എച്ച് നാഷിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."