മീനച്ചൂടിനും മേലെ കൊടിക്കുന്നിലിന്റെ പ്രചാരണം
മാവേലിക്കര: മീനചൂടിനെ വകവെയ്ക്കാതെ തെരഞ്ഞെടുപ്പ് ആവേശം വാനേളം വിതറി മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രചരണം. മണ്ഡലം സന്ദര്‍ശനത്തിന് ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ നിന്നും രാവിലെ രാവിലെ എട്ടിന് തുടക്കം കുറിച്ചു.
മാര്‍ക്കറ്റ് ചുറ്റിയുള്ള റോഡ് ഷോയോടു കൂടിയാണ് പ്രചരണം ആരംഭിച്ചത്. മാര്‍ക്കറ്റിലെ തൊഴിലാളികളും വ്യാപാരികളും ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. വാഴപ്പള്ളി പഞ്ചായത്തിലെ കുരിശുംമൂട്, മടക്കുംമൂട് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തി വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണയില്‍ നിന്ന് ആരംഭിച്ച പര്യടനം പെരുമ്പനച്ചിയിലും മാമൂട് കവല വരെ നീണ്ടു. കൊടിക്കുന്നില്‍ സുരേഷ് എത്തുന്നതറിഞ്ഞ് പ്രധാന ജങ്ഷനുകളില്‍ ചുട്ടപൊള്ളുന്ന വെയിലിനെ അവഗണിച്ച് നൂറുകണക്കിന് ആളുകള്‍ കാത്ത് നിന്നിരുന്നു.
വോട്ടര്‍മാരില്‍ നിന്നും ലഭിച്ച ആവേശകരമായ സ്വീകരണം വെയിലിന്റെ കാഠിന്യം കുറച്ചു. ഉച്ചകഴിഞ്ഞ് പായിപ്പാട് കവലയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് നാലുകോടിയും കുന്നുംപുറം ജംഗ്ഷനും പിന്നിട്ട് ചങ്ങനാശ്ശേരി നഗരത്തിലെത്തി. പെരുന്ന ബസ് സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്ന വിദ്യാര്‍ഥികളോടും യാത്രക്കാരോടും ബസ് ജീവനക്കാരോടും വോട്ട് അഭ്യര്‍ഥിച്ച ശേഷം മധുമൂല, തുരുത്തി ജങ്ഷനിലെത്തി വോട്ടര്‍മാരെ കണ്ടതിന് ശേഷം കുറിച്ചി ഔട്ട് പോസ്റ്റില്‍ ഇന്നത്തെ പര്യടനം അവസാനിച്ചു.
ഇന്നത്തെ പര്യടനം പത്തനാപുരം നിയോജക മണ്ഡലത്തില്‍ രാവിലെ എട്ടിന് ആരംഭിക്കും. പത്തനാപുരത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി വിദ്യാര്‍ഥികളേയും അധ്യാപകരേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കും. തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ പ്രധാന ഭാഗങ്ങളിലുമെത്തി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."