പ്രവാസികളോടുള്ള അവഗണന: കെ.എം.സി.സി പ്രക്ഷോഭത്തിന്
കോഴിക്കോട്: കൊവിഡ് കാലത്ത് തിരിച്ചുവരുന്ന പ്രവാസികളോട് കേന്ദ്ര,കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന നെറികേടിനും അവഗണനക്കുമെതിരേ കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം. 9ന് രാവിലെ പത്തിന് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ കോ - ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, മാറാരോഗങ്ങള്‍ക്ക് അടിപ്പെട്ട് ചികിത്സ പോലും ലഭിക്കാത്തവര്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ പ്രയാസത്തിലായ ഗള്‍ഫ് പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചു വരവ് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പ്രതിസന്ധിലാണ്. ഈ നാടിന്റെ സാമ്പത്തിക ചാലക ശക്തികളായ പ്രവാസികളെ സ്വീകരിക്കാതിരിക്കുകയും പലപ്പോഴും അധിക്ഷേപിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 9ന് നടക്കുന്ന ധര്‍ണയില്‍ മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല, ടി.ഹാശിം, എളേറ്റില്‍ ഇബ്രാഹിം, ഒ.കെ ഇബ്രാഹിം, ടി.ഹാഷിം, ശംസുദ്ദീന്‍ വെള്ളികുളങ്ങര, കെ.പി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."