വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ സമയക്രമം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള സമയക്രമം നാളെ പ്രഖ്യാപിക്കും. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നതുകൂടി പരിഗണിച്ചാണിത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ മാസത്തില്‍ തന്നെ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കൊവിഡ് ഭീഷണി തുടര്‍ന്നാല്‍ പ്രോട്ടോകോള്‍ പാലിച്ചും മുന്‍കരുതലെടുത്തും ഏഴ് ജില്ലകള്‍ക്കു വീതം രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ചാണ് കമ്മിഷന് ആലോചിക്കുന്നത്. സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ലക്ഷ്യം.
അതിനു മുന്നോടിയായി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള ജോലികള്‍ അവസാന ഘട്ടത്തിലാണ്. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും പുതുതായി പേര് ചേര്‍ക്കുന്നതിനും ഇനിയും അവസരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."