അഗ്നിശര്‍മ്മന്‍ നമ്പൂതിരിക്ക് പുരസ്‌കാരം
വടക്കാഞ്ചേരി: പണ്ഡിതനും, വേദഞ്ജനുമായ തൃക്കണപതിയാരം നാരായണമംഗലത്ത് അഗ്നിശര്‍മ്മന്‍ നമ്പൂതിരിക്ക് വി.കെ നാരായണന്‍ ഭട്ടതിരി സ്മൃതി പുരസ്‌ക്കാരം. വടക്കാഞ്ചേരി കേരളവര്‍മ്മ പൊതുവായനശാലയും, വി.കെ നാരായണ ഭട്ടതിരി സ്മൃതി ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം 22 ന് രാവിലെ എട്ടിന് മന്ത്രി എ.സി മൊയ്തീന്‍ തൃക്കണപതിയാരത്തുള്ള വീട്ടിലെത്തി സമ്മാനിക്കും. നിരവധി വേദ സമ്മേളനങ്ങളില്‍ പങ്കെടുത്ത് പാണ്ഡ്യത്യത്തിന്റെ പ്രതിരൂപമായി മാറിയ അഗ്നിശര്‍മ്മന്‍ നമ്പൂതിരിയെ തഞ്ചാവൂര്‍ കാഞ്ചീപുരം ശങ്കരാചാര്യ സര്‍വ്വകലാശാല വേദരത്‌നം പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഡോ. എം.ലീലാവതി, സുമംഗല, പ്രൊഫസര്‍ മാമ്പുഴ കുമാരന്‍, തുപ്പേട്ടന്‍, വി.ശങ്കുണ്ണിക്കുട്ടന്‍, മച്ചാട്.ടി.നീലകണ്ഠന്‍, കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഭട്ടതിരി പുരസ്‌ക്കാര ജേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."