ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കിയ സംഭവം: അന്വേഷണം ആരംഭിച്ചു
എരുമപ്പെട്ടി: കടങ്ങോട് കടബാധ്യത മൂലം ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബ്ലേഡ്,ഭൂമാഫിയ സംഘത്തിന്റെ പങ്കിനെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. കടങ്ങോട് കൊട്ടിലിപറമ്പില്‍ സുരേഷ്‌കുമാര്‍, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാഖി എന്നിവരാണ് മരിച്ചത്. വൈഗയുടെ ഇരട്ട സഹോദരി വൈഷണവയെ നാട്ടുകാര്‍ കൂട്ടമരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു.
കടബാധ്യത വീട്ടാന്‍ വീടും സ്ഥലങ്ങളും വില്‍പ്പന നടത്താന്‍ കഴിയാത്തതിനാലാണ് തങ്ങള്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് സുരേഷ്‌കുമാര്‍ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മരണത്തില്‍ ബ്ലേഡ് ഭൂമാഫിയ സംഘത്തിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്‌കുമാറിന്റെ സഹോദരന്‍ മണികണ്ഠന്‍ തൃശൂര്‍ റൂറല്‍ എസ്.പി വിജയകുമാറിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുന്നംകുളം സി.ഐ രാജേഷ്.കെ.മേനോന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിനിടയില്‍ പൊലിസ് അന്വേഷണം പ്രഹസനമാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരാതിയെ കുറച്ച് വമിശദമായി അന്വേഷണം നടത്താന്‍ എസ്.പി നിര്‍ദ്ദേശം നല്‍കിയത്. സാക്ഷികളില്‍ നിന്നും പൊലിസ് ഇന്നലെ മൊഴിയെടുത്തു. ഇതിന് ശേഷം പരാതിയില്‍ എതിര്‍ കക്ഷികളായി പേര് നല്‍കിയിട്ടുള്ള വ്യക്തികളെ പൊലിസ് ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."