'ക്ഷയരോഗം മുന്‍കൂട്ടി കണ്ടെത്തി നിര്‍മാര്‍ജനം ചെയ്യണം'
കൊച്ചി: ക്ഷയരോഗികളെ നേരത്തെ കണ്ടെത്താന്‍ കഴിയാതെ വരുന്നതാണ് ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകുന്നതെന്ന് ജസ്റ്റിസ് ഡോ. കെ. നാ
രായണക്കുറുപ്പ്. രണ്ടാഴ്ചയില്‍ കൂടുതല്‍ ചുമയുള്ള എല്ലാവരിലും ക്ഷയരോഗ സാധ്യത ഡോക്ടര്‍മാര്‍ മുന്‍കൂട്ടിക്കണ്ട് രോഗനിര്‍ണയ പരിശോധനക്ക് വിധേയരാക്കണം. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഡോ.കെ.നാരായണക്കുറുപ്പ്.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.കെ കുട്ടപ്പന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഡോ.ജുനൈദ് റഹ്മാന്‍ , ഡോ.സണ്ണി പി. ഓരത്തേല്‍ , ഡോ . ശരത് ജി റാവു , ഡോ. എ. അനിത, ഡോ. പ്രീത, ഡോ. ഹനീഷ്, സഗീര്‍ സുധീന്ദ്രന്‍, സാജു കുര്യാക്കോസ്, ഫ്രാന്‍സിസ് ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നിര്‍വഹിച്ച കാലടി സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.വി ടോമി, ചെങ്ങമനാട് ജെ.എച്ച്.ഐ ടി.എസ് ശ്രീജു എന്നിവര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. പാനല്‍ ചര്‍ച്ച,ബോധവല്‍ക്കരണ പ്രദര്‍ശനം, സെമിനാര്‍, ക്വിസ് പ്രോഗ്രാം, കലാപരിപാടികള്‍ എന്നിവയും നടത്തുകയുണ്ടായി . ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് , ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി.ബി. സെന്റര്‍, ഐ.എം.എ കൊച്ചി, കൊച്ചിന്‍ തൊറാസിക് സൊസൈറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."