കണ്‍സോര്‍ഷ്യം ക്രെഡിറ്റ് വായ്പക്ക് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കി
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്ക് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കാനുള്ളത് 423 കോടി രൂപ. ഈ തുക അത്യാവശ്യമാണെന്നു കാണിച്ച് ഊരാളുങ്കല്‍ സര്‍ക്കാരിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് കേരള ബാങ്കിന്റെ വിഹിതമായി 410 കോടി രൂപയും കേരള ബാങ്കില്‍ ചേരാന്‍ വിസമ്മതിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വിഹിതമായി 90 കോടി രൂപയും ഉള്‍പ്പെടെ 500 കോടിയുടെ കണ്‍സോര്‍ഷ്യം ക്രെഡിറ്റ് വായ്പ ഒരു വര്‍ഷത്തേക്കുകൂടി പുതുക്കി നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടു.
ഊരാളുങ്കലിന് 500 കോടിയുടെ കണ്‍സോര്‍ഷ്യം ക്രെഡിറ്റ് വായ്പയും ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ഏര്‍പ്പെടുത്തുന്നതിന് കോഴിക്കോട് ജില്ലാ ബാങ്ക് ലീഡറായി പ്രത്യേക കണ്‍സോര്‍ഷ്യം നേരത്തെതന്നെ രൂപീകരിച്ചിരുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലാ ബാങ്കുകളെയാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍നിന്നു വിട്ടുനിന്നതോടെ കണ്‍സോര്‍ഷ്യത്തിനു പുറത്തായി.
ഈ സാഹചര്യത്തിലാണ് മലപ്പുറം ബാങ്കിന്റെ വിഹിതമായി 90 കോടി രൂപ നിശ്ചയിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. കണ്‍സോര്‍ഷ്യം ക്രെഡിറ്റ് വായ്പയ്ക്ക് കേരള ബാങ്കിനെ ലീഡ് ബാങ്കായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."