ഏക സിവില്‍കോഡ്: നീക്കം അപലപനീയം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം: ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും രാജ്യത്തിന്റെ അഖണ്ഡതക്കും ഭീഷണിയാകുമെന്നതിനാല്‍ രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സമാധാനപരമായി ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ. സാകിര്‍ നായിക്കിനെ വ്യാജ തീവ്രവാദമുദ്ര ചാര്‍ത്തി പ്രതിരോധത്തിലാക്കാനുള്ള നീക്കം അപലപനീയമാണ്. ഖുര്‍ആനും ഇസ്‌ലാമിക വിശ്വാസ ആചാരങ്ങളുമായും യാതൊരു ബന്ധവുമില്ലാത്ത ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് നാശമാണെന്നും കൗണ്‍സില്‍ ഒരു പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
സംസ്ഥാന അധ്യക്ഷന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹംസക്കോയ ഫൈസി ആന്ത്രോത്ത്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്,കെ.ടി ഹുസൈന്‍കുട്ടി മൗലവി മലപ്പുറം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ. ചേളാരി, അബ്ദുസ്സമദ് മുട്ടം, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, പി.എ ശിഹാബുദ്ദീന്‍ മൗലവി ആലപ്പുഴ, അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, കെ.എച്ച്. അബ്ദുസ്വമദ് ദാരിമി എറണാകുളം, പി.ടി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, ശരീഫ് കാശിഫി കൊല്ലം, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി, ഹാശിം ബാഖവി ഇടുക്കി, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട് സംസാരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."