കനത്ത ചൂടില്‍ സംഭാര വിതരണം നടത്തി ഓട്ടോ തൊഴിലാളികള്‍
വൈപ്പിന്‍: ചൂട് കനത്തതോടെ ജനങ്ങള്‍ക്ക് ആശ്വാസമായി സംഭാരം വിതരണം ചെയ്ത് ഓട്ടോ തൊഴിലാളികളും 'എടവനക്കാട് പഴങ്ങാട് ഹിദായത്തുല്‍ ഇസ്‌ലാം സ്‌കൂളിനു സമീപമുള്ള സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് വേനലില്‍ വലയുന്നവര്‍ക്കു തണുത്ത സംഭാരം വിതരണം ചെയ്യുന്നത്. സംസ്ഥാന പാതക്കരികില്‍ സ്‌കൂളിനു മുന്നിലാണു സംഭാര വിതരണം നടന്നത്. വാഹനയാത്രക്കാര്‍ക്കു പുറമെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സമീപത്തെ വില്ലേജ് ഓഫുസിലും ആശുപത്രിയിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവര്‍ക്ക് ദാഹമകറ്റാനുള്ള ഇടമായി ഇതു മാറുന്നുണ്ട്.
സംഭാരം തയ്യാറാക്കുന്നതിനുള്ള ചെലവ് ഓട്ടോ തൊഴിലാളികള്‍ തന്നെയാണ് വഹിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സംഭാര വിതരണം ഒരു മണി വരെ തുടരും.
വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേര്‍ ഇവിടെ ദാഹമകറ്റാന്‍ എത്തുന്നുണ്ട്. എടവനക്കാട് ഇല്ലത്തുപടിയിലും സാമൂഹ്യ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സംഭാരം വിതരണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."