HOME
DETAILS

തീവ്രസലഫി സംഘത്തില്‍പെട്ടവര്‍ യമനിലെത്തിയതായി വിവരം

  
backup
July 13 2016 | 06:07 AM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b2%e0%b4%ab%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%86%e0%b4%9f

കോഴിക്കോട്: തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് പോയതായി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മലയാളികളില്‍ പലരും മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു ഗ്രൂപ്പിലെ പ്രവര്‍ത്തകരാണെന്നു സംശയം. പ്രവാചകകലാത്തു ജീവിച്ച രീതിയില്‍ ആടിനെമേച്ചും കൃഷിപ്പണി ചെയ്തും ജീവിക്കണമെന്നും സംഘടന പുത്തന്‍വാദമാണെന്നും പ്രചരിപ്പിക്കുന്ന ഈ വിഭാഗമാണ് യനിലേക്കു ചേക്കേറിയതും ഐ.എസില്‍ ചേര്‍ന്നതായും ആരോപണമുയരുന്നത്. മലപ്പുറം സ്വദേശിയായ മുജാഹിദ് പണ്ഡിതന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്ര സലഫി സംഘത്തില്‍ പെട്ടവരാണ് യമനിലേക്കു പോയതെന്നു സംശയമുള്ളത്. ഇവര്‍ ബന്ധുക്കളുമായി മാസങ്ങളായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ലെന്നാണ് അറിയുന്നത്. ഐ.എസ് വിവാദമുയര്‍ന്ന ശേഷം ഇവരില്‍ പലരേയും കാണിനില്ലെന്നു പറഞ്ഞു ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഇവരില്‍ ആരും ഐ.എസില്‍ ചേര്‍ന്നതായി വിവരമില്ല. കേരളത്തില്‍ നിന്നു യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ലെന്നാണു കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവും സംസ്ഥാന എഡി.ഡി.ജി.പി ആര്‍.ശ്രീലേഖയും പറഞ്ഞത്. കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ ചില യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയമുണ്ടെന്നു വാര്‍ത്ത ദേശീയമാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതിനു മുന്‍പ് ഐ.എസില്‍ മലയാളികള്‍ ചേര്‍ന്നെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു. യമനില്‍ പോയതായി സംശയിക്കുന്ന ഈ യുവാക്കളെ കുറിച്ചും ഇവരുടെ ബന്ധുക്കളെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
യമനിലേക്കു പൊയെന്നു പറയപ്പെടുന്ന തീവ്ര സലഫികള്‍ക്കെതിരേ കേരളത്തിലെ പ്രമുഖ മുജാഹിദ് സംഘടനകള്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മുജാഹിദ് പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടാവുന്നതിനു മുന്‍പു തന്നെ ഇത്തരം തീവ്രചിന്തയുള്ളവര്‍ സംഘടനയില്‍ അഭിപ്രായ വിത്യാസം പ്രകടിപ്പിച്ചിരുന്നു. ഇസ്‌ലാമിനു നിരക്കാത്ത തീവ്രവിശ്വാസവും ആചാരങ്ങളുമായി ഒരു വിഭാഗം രൂപപ്പെട്ടപ്പോള്‍ അവര്‍ക്കെതിരേ മുജാഹിദ് വിഭാഗത്തിന് നടപടിയെടുക്കാന്‍ സാധിച്ചിരുന്നില്ല.


ഇവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ചിലര്‍ യമനിലും ഇറാനിലും എത്തിയതായാണു വിവരം. എന്നാല്‍ ഇവരില്‍ ആരും ഐ.എസില്‍ ചേരാന്‍ പോയതല്ലെന്നും തീവ്ര സലഫി ചിന്തയില്‍ അകപ്പെട്ട് വഴിതെറ്റി യമനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എത്തിപ്പെട്ടതാണെന്നുമാണ് അറിയുന്നത്. ഐ.എസ് വിവാദം കേരളത്തില്‍ ചൂടുപിടിച്ചതോടെ ഇവരില്‍ പലരും ബന്ധുക്കളുമായി ഫോണ്‍ വഴിയും ഇ മെയില്‍ വഴിയും ബന്ധപ്പെട്ടു തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ചിരിക്കുകയാണ്. ഇവരില്‍ ചിലര്‍ക്കെതിരേ കേരള പൊലിസ് യു.എ.പി.എ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചില സുഹൃത്തുക്കള്‍ക്കയച്ച സന്ദേശങ്ങള്‍ ദേശവിരുദ്ധമാണെന്നു പറഞ്ഞാണ് രാജ്യദ്രേഹക്കുറ്റം ചുമത്തിയിരിക്കുന്നത്.

നീതി യുക്തമായ അന്വേഷണം നടത്തണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: കേരളത്തില്‍ നിന്നും ഏതാനും യുവാക്കള്‍ അപ്രത്യക്ഷമായ സംഭവുമായി ബന്ധപ്പെട്ട് നീതി യുക്തമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി മുതല്‍ മുഖ്യമന്ത്രി വരേയും അന്വേഷന ഉദ്യോഗസ്തരും ഇവരുടെ ഐ.എസ് ബന്ധത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ലെന്ന് പറയുന്ന സാഹചര്യത്തില്‍ വാര്‍ത്താ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് സര്‍ക്കാര്‍ അടിയന്തരമായി നിയന്ത്രിക്കണം.


തീര്‍ത്തും മത വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.എസ് എന്ന് ഈയിടെ നടന്ന മദീന അക്രമം വരെയുള്ള സംഭവങ്ങള്‍ തെളിയിച്ചതാണ്. പ്രാഥമിക മത ബോധമുള്ള ഒരു വിശ്വാസിക്ക് പോലും ഉല്‍ക്കൊള്ളാനാകാത്ത പ്രവര്‍ത്തങ്ങളാണ് ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
തോഗാഡിയ മുതല്‍ ശശികല വരേയുള്ള വരുടെ പ്രഭാഷണങ്ങള്‍ രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തേയും സമാധാനാന്തരീക്ഷത്തേയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവ ചൂഷണം ചെയ്യപ്പെടുന്നണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും പരിശോധിക്കണം. പുതിയ സാചര്യങ്ങളെ മുതലെടുപ്പ് നടത്തി മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, പി.എം റഫീഖ് അഹ്്മദ് തിരൂര്‍, ഡോ. സുബൈര്‍ ഹുദവി, കെ. മമ്മുട്ടി നിസാമി തരുവണ. കുഞ്ഞാലന്‍ കുട്ടി ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം, അഹ്മദ് ഫൈസി കക്കാട്, ടി.പി സുബൈര്‍ മാസ്റ്റര്‍ , ഡോ. ജാബിര്‍ ഹുദവി, ആസിഫ് ദാരിമി പുളിക്കല്‍, സുബുലുസ്സലാം വടകര, ശഹീര്‍ പാപ്പിനിശ്ശേരി, ആശിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, നൗഫല്‍ കുട്ടമശ്ശേരി സബന്ധിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

തീവ്ര ആത്മീയതയുടെ ആഗോള വ്യാപനത്തെ കരുതലോടെ കാണണം: ഐ.എസ്.എം

കോഴിക്കോട്: തീവ്ര ആത്മീയതയുടെ ആഗോള ശൃഖലകള്‍ കേരളത്തില്‍ സ്വാധീനം നേടുന്നത് ഗൗരവത്തോടെ കാണണമെന്ന് കോഴിക്കോട് ചേര്‍ന്ന ഐ.എസ്.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചുള്ള ദുരൂഹത അകറ്റണം.വര്‍ഗീയതയ്ക്കും തീവ്ര ആത്മീയതക്കുമെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച മുജാഹിദ് പ്രസ്ഥാനം കഴിഞ്ഞ ഒരു പതിറ്റാണ്ടായി തീവ്ര ആത്മീയതയുടെ പുതിയ രൂപങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്.


മതപഠനത്തിന്റെ മറവില്‍ നിഗൂഢസംഘങ്ങളിലേക്ക് ചേക്കേറുന്ന യുവാക്കളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ബഹുസ്വര സമൂഹത്തിലെ മുസ്്‌ലിമിന്റെ ജീവിതം സംശയത്തോടെ കാണുന്ന തീവ്ര ആത്മീയത ആപത്താണ്. മതവിദ്വേഷം ഉദ്പാദിപ്പിക്കുന്ന തീവ്ര ആത്മീയതയുടെ പര്യവസാനം ഭീകരവാദത്തിലേക്കാണെന്ന് തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസം നേടിയ മുസ്്‌ലിം ചെറുപ്പക്കാരെ തന്ത്രപരമായി തീവ്ര ആത്മീയതയിലേക്ക് ആകര്‍ഷിക്കാന്‍ കരുക്കള്‍ നീക്കുന്ന സംഘങ്ങളെ ഒറ്റപ്പെടുത്തണം. പടിഞ്ഞാറന്‍ - സയണിസ്റ്റ് ഉല്‍പന്നമായ ഐ.എസിനെ പിന്തുണക്കുന്നവര്‍ മതത്തിന്റെ ശത്രുക്കളാണ്.
ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ്് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷനായി പി.കെ. സകരിയ്യ, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍, അലി അക്്ബര്‍ ഇരിവേറ്റി, അഹ്്മദ് അനസ്, ശരീഫ് മേലേതില്‍, സഗീര്‍ കാക്കനാട് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago