പൊലിസ് സ്റ്റേഷനുകളില്‍ പരാതി ഓണ്‍ലൈന്‍ വഴിയാക്കണം
തിരുവനന്തപുരം: കൂടുതല്‍ കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊലിസ് സ്റ്റേഷനുകളില്‍ പരാതികള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.
ഓണ്‍ലൈനില്‍ കിട്ടുന്ന പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുകല്‍പ്പിക്കും. പരാതിക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ട്രെയിനുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് വീടുകളിലേക്ക് പോകാനുള്ള യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തെ സഹായിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനും പൊലിസ് ശ്രമിക്കും.
നിര്‍മാണ സാമഗ്രികളുടെ വില യാതൊരു അടിസ്ഥാനവുമില്ലാതെ ചില കടക്കാര് വര്‍ധിപ്പിക്കുന്നുണ്ട്. ഇത് തടയുന്നതിന് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."