'സ്വയം പര്യാപ്ത ജൈവഗ്രാമങ്ങള്‍ സൃഷ്ടിക്കണം'
തൃശൂര്‍: സംരഭകത്വ പരിപാടിയിലൂടെ സമ്പൂര്‍ണ്ണ സ്വയംപര്യാപ്ത ജൈവഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ജെയിംസ് മാത്യു എം.എല്‍.എ പറഞ്ഞു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സമൃദ്ധി 2017 പദ്ധതിയുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിലയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൃഷി ലാഭകരമെങ്കില്‍ മാത്രമേ കര്‍ഷകര്‍ അതിനു തയ്യാറാകൂ. നല്ല വില കിട്ടുമെങ്കില്‍ ഏതു കൃഷിക്കും അവര്‍ സന്നദ്ധരാകും.
ജൈവവളവും ജൈവ കീടനാശിനിയുമില്ലാതെ എങ്ങനെ ജൈവ കൃഷി നടത്തും. സ്വയം പര്യാപ്തമായ ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. കില ഡയറക്ടര്‍ ഡോ.പി.പി ബാലന് അധ്യക്ഷനായിരുന്നു. കില അസോസിയേറ്റ് പ്രൊഫ.ഡോ.പീറ്റര്‍.എം.രാജ്, കോര്‍ഡിനേറ്റര്‍ കെ.ഗോപാലകൃഷ്ണന് സംസാരിച്ചു. ഡോ.പി.ജയരാജ്, ഡോ.ജിജി.ടി, ഇ.എം മാത്യു, കെ.ആര് അനില്‍കുമാര്‍, പ്രൊഫ.സുധീര്‍ കെ.പി ടോമി ജേക്കബ്ബ് തുടങ്ങിയ വിദഗ്ദ്ധര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
പരിയാരം, കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍, മലപട്ടം, കൊളച്ചേരി, മയ്യില്‍, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തുകളിലേയും തളിപ്പറമ്പ്, എടക്കാട്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലേയും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലേയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശിലന പരിപാടിയില്‍ പങ്കെടുക്കുന്നത്. കണ്ണൂര്‍ ജില്ലാ ആസൂത്രണസമിതി അംഗം കെ.വി ഗോവിന്ദന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."