കൊവിഡ് സാമ്പത്തികാഘാതം: വിദഗ്ധ സമിതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായില്ല
തിരുവനന്തപുരം: കൊവിഡ്19 സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായില്ല.
മെയ് അഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ച സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കുമെന്നാണ് പറഞ്ഞിരുന്നത്.
വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ സാമ്പത്തികാഘാത സര്‍വേ നടത്തുമെന്നു പറഞ്ഞ് സമിതി അഭിപ്രായം ശേഖരിക്കാന്‍ ചോദ്യാവലിയും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സമിതിക്ക് നിശ്ചിത സമയത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകാതെ പോയത് വീഴ്ചയായി.
മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, അഡിഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാര്‍ സിങ്, ആസൂത്രണ ബോര്‍ഡ് അംഗം ആര്‍.രാംകുമാര്‍ എന്നിവരായിരുന്നു വിദഗ്ധ സമിതി അംഗങ്ങള്‍. വിദഗ്ധ സമിതി അംഗങ്ങളെ സഹായിക്കാന്‍ മറ്റു നിരവധി പേരെയും സമിതിയില്‍ നിയോഗിച്ചിരുന്നു.
കൂടാതെ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു.
എന്നിട്ടും സമയബന്ധിതമായി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ സമിതി പരാജയപ്പെട്ടത് വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."