HOME
DETAILS

ട്രാക്കില്‍ മിന്നിത്തിളങ്ങിയിട്ടും ജീവിതവഴിയില്‍ നിസ്സഹായനായി ശ്രീധരന്‍

  
backup
July 13 2016 | 06:07 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b3

മീനങ്ങാടി: ദേശീയ, സംസ്ഥാന സ്‌കൂള്‍ കായികമേളകളിലായി പതിനാറോളം മെഡലുകള്‍. 55 സര്‍ട്ടിഫിക്കറ്റുകള്‍. ട്രാക്കിലും ഫീല്‍ഡിലും കൈയടികളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വേണ്ടുവോളം നേടി. പക്ഷേ, നേട്ടങ്ങളുടെ സാക്ഷ്യപത്രങ്ങളൊഴികെ ജീവതത്തിനു നിറമേകാനാകാതെ ഉഴലുകയാണ് കാര്യമ്പാടി ഊരുക്കണ്ടി പണിയകോളനിയിലെ ശ്രീധരന്‍ എന്ന മുപ്പത്തിയഞ്ചുകാരന്‍.
ജില്ലാ, സംസ്ഥാന, ദേശീയ സ്‌പോര്‍ട്‌സ് മീറ്റുകളില്‍ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീധരന്‍ ഇന്നു കൂലിപ്പണിക്കാരനാണ്. രോഗികളായ മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണി. ട്രാക്കിലും ഫീല്‍ഡിലും വയനാടിനും കേരളത്തിനും അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ശ്രീധരനു പക്ഷേ പഠനം തുടരാനോ ജോലി സമ്പാദിച്ച് കുടുംബത്തെ കരകയറ്റാനോ കഴിഞ്ഞില്ല. കുടുംബത്തിന്റെ ഇല്ലായ്മകള്‍ കാരണം പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു ശ്രീധരന്‍.


1997ല്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച് ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കമന്‍സ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. വീട്ടുകാരുടെ ഇല്ലായ്മ അറിയുന്നതുകൊണ്ട് കിട്ടിയ മെഡലുകള്‍ വിറ്റും പഠനം തുടരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പഠനം തുടരാനാകില്ലെന്ന് ഉറപ്പായതോടെ നാട്ടിലേക്കു തിരിച്ചു. ശ്രീധരന്‍ അന്നു കെട്ടിയതാണ് കൂലിപ്പണിക്കാരന്റെ വേഷം. പിന്നീടിതുവരെ ട്രാക്കിലെ ഓളങ്ങള്‍ക്കൊപ്പം ഓടാന്‍ ഈ കായികതാരത്തിനു സാധിച്ചിട്ടില്ല.
തുടര്‍പഠനത്തിനും കായികമേഖലയിലെ നിലനില്‍പ്പിനും എന്തുചെയ്യണമെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. അതാണെന്റെ സ്വപ്നങ്ങള്‍ തകര്‍ത്തത്- ശ്രീധരന്‍ പറഞ്ഞു. തനിക്ക് അംഗീകാരമായി കിട്ടിയ സര്‍ട്ടിഫിക്കറ്റുകളെല്ലാം സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം പോലും വീട്ടിലില്ല. കുറേ മെഡലുകള്‍ നഷ്ട്ടപ്പെട്ടു. തനിക്കിനി ഒരു ജോലി കിട്ടാന്‍ ആരെയാണ് കാണേണ്ടതെന്ന് ശ്രീധരന്‍ നിറകണ്ണുകളോടെ ചോദിക്കുന്നു.


ശ്രീധരന്റെ കാര്യങ്ങളറിഞ്ഞ് മീനങ്ങാടി ജനമൈത്രി പൊലിസ് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. പി.എസ്.സി പരീക്ഷ എഴുതാന്‍ ആവശ്യമായ സഹായങ്ങളാണ് പൊലിസ് നല്‍കുന്നത്. ജില്ലാ, സംസ്ഥാന സ്‌കൂള്‍ ഗെയിംസ്, മുപ്പത്തിയേഴാമത് കേരള ഗെയിംസ്, ജില്ലാ ഖൊ ഖൊ ചാംപ്യന്‍ഷിപ്പ്, ഹരിയാനയിലെ സ്‌കൂള്‍ ഗെയിംസ്, ഫെഡറേഷന്‍ മത്സരങ്ങള്‍, കേരള സംസ്ഥാന റൂറല്‍ സ്‌പോര്‍ട്‌സ്, ഏകലവ്യ കായികമേള, ഇന്റര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്- ശ്രീധരന്റെ കഴിവുകള്‍ തെളിയിക്കപ്പെട്ട വേദികള്‍ നിരവധിയാണ്. കായികതാരങ്ങള്‍ക്ക് ജോലി ലഭിക്കാനുള്ള യോഗ്യതകളെല്ലാം ശ്രീധരനുണ്ട്. ഭാര്യ ശാരദ, മക്കളായ സ്‌നേഹ, ശ്രീനന്ദ, അച്ഛന്‍ അമ്മ അടങ്ങിയ കുടുംബത്തെ സംരക്ഷിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് ഒരു കാലത്ത് കളം വാണ ഈ കായികതാരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago