HOME
DETAILS
MAL
'ഗ്രീന്‍ സീഡ് ഉദ്ഘാടനം 'ഏപ്രില്‍ 30ന് പരപ്പനങ്ങാടിയില്‍
backup
April 17 2017 | 20:04 PM
പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ദി സോഷ്യല്‍ എംപവര്‍മെന്റ് കാംപയിന്‍ 'ഗ്രീന്‍ സീഡ്'ഉദ്ഘാടനം ഏപ്രില്‍ 30 ന് പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തില്‍ നടക്കും.പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.യോഗം എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.
എം അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷനായി. ഉമ്മര്‍ ഒട്ടുമ്മല്‍, അഡ്വ :കെ കെ സൈതലവി, സി അബ്ദുറഹ്മാന്‍കുട്ടി, എച്ച് ഹനീഫ, പി ഒ മുഹമ്മദ് നഈം, കടവത്ത് സൈതലവി, ചേക്കാലി അബ്ദുറസാഖ്, ഫവാസ് പനയത്തില്‍, സമീര്‍ ചെട്ടിപ്പടി, എ സി റസാഖ്, ജാഫര്‍ പനയത്തില്‍, മുസ്തഫ പാലാട്ട്, കെ ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."