കണ്ണൂര്‍ സര്‍വകലാശാലാ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു
കണ്ണൂര്‍: സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച അഞ്ചുപേര്‍ക്കു കണ്ണൂര്‍ സര്‍വകലാശാലാ പ്രതിഭാ പുരസ്‌കാരം. വാണിദാസ് എളയാവൂര്‍ (സാംസ്‌കാരികം), കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സംഗീതം), ഫാ. ഡേവിസ് ചിറമ്മല്‍ (സാമൂഹ്യ പ്രവര്‍ത്തനം), കെ.ആര്‍ മീര (സാഹിത്യം), മഞ്ജുവാര്യര്‍ (സിനിമ) എന്നിവര്‍ക്കാണു പുരസ്‌കാരം നല്‍കുന്നതെന്നു വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ഖാദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശില്‍പവും പ്രശസ്തിപത്രവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണു പുരസ്‌കാരം.
ഓഗസ്റ്റ് ആറിനു രാവിലെ 11.30നു സര്‍വകലാശാലയുടെ താവക്കര ആസ്ഥാനത്തുള്ള ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ വച്ച് കേരള ഗവര്‍ണര്‍ പി.സദാശിവം പുരസ്‌കാരം സമര്‍പ്പിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അധ്യക്ഷനാകും. ഇരുപതോളം പേരില്‍ നിന്നാണ് അഞ്ചുപേരെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്നു ജൂറി അംഗങ്ങളായ പ്രഫ. ബി.മുഹമ്മദ് അഹമ്മദ്, കെ.ബാലചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.ഗംഗാധരന്‍, പി.ആര്‍.ഒ കെ.പി പ്രശാന്ത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."