കൂടുതല്‍ പരിശോധന നടത്തിയാല്‍ ഇന്ത്യയില്‍ യു.എസിനെക്കാള്‍ കൊവിഡ് കാണാമെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് രോഗികള്‍ ഇല്ലാത്തതുകൊണ്ടല്ല, കൂടുതല്‍ ആളുകളില്‍ പരിശോധന നടത്താത്തതുകൊണ്ടാണ് ഇന്ത്യയും ചൈനയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ പിന്നില്‍ നില്‍ക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഞങ്ങള്‍ ഇതിനകം 20 ദശലക്ഷം പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. ഒരുകാര്യം ഓര്‍ത്തോളൂ, നിങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കും കൂടുതല്‍ കേസുകള്‍ ഉണ്ടാകും- ട്രംപ് പറഞ്ഞു.
കൊവിഡ് ഏറ്റവും മാരകമായി ബാധിച്ച അമേരിക്കയില്‍ 19,65,912 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,11,394 പേര് മരിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയില്‍ 2,36,657 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 6,642 പേര് മരിച്ചു. ചൈനയില്‍ 84,177 ആളുകള്‍ക്ക് കൊവിഡ് ബാധിക്കുകയും 4,634 പേര് മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ 40 ലക്ഷം പേര്‍ക്കേ കൊവിഡ് പരിശോധന നടത്തിയിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."