HOME
DETAILS
MAL
ഹുബ്ബള്ളി പ്ലാറ്റ്ഫോം ലോകത്തിലെ ഒന്നാമതാകും
backup
June 07 2020 | 04:06 AM
മംഗളൂരു: കര്‍ണാടകയുടെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന ഹുബ്ബള്ളിയിലെ റെയില്‍വേ സ്റ്റേഷന് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍വേ പ്ലാറ്റ്ഫോം ഒരുങ്ങുന്നു. നിലവില്‍ 550 മീറ്റര്‍ നീളമുള്ള പ്രധാന പ്ലാറ്റ്ഫോമിന്റെ നീളം 1,400 മീറ്ററായാണ് ദീര്‍ഘിപ്പിക്കുന്നത്. വീതി 10 മീറ്ററായും മാറും. സ്റ്റേഷനില്‍ ട്രെയിനുകളുടെ പരിശോധന ട്രാക്ക് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍പ്പെടെ പ്ലാറ്റ്ഫോമായി മാറും. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പ്ലാറ്റ്ഫോമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."