HOME
DETAILS
MAL
ഇടത് ആക്രമണത്തിന് കാരണം ആശയപരമായ പരാജയം: കേന്ദ്രമന്ത്രി
backup
April 17 2017 | 20:04 PM
തൃശൂര്‍: ആശയപരമായി പരാജയപ്പെടുകയും ദേശീയ രാഷ്ട്രീയത്തില്‍ നിന്നു നാമാവശേഷമാകുകയും ചെയ്തതിന്റെ നിരാശ മൂലമാണ് ഇടതു പാര്‍ട്ടികള്‍ കേരളത്തില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. ടൗണ്‍ഹാളില്‍ ബി.ജെ.പി ലോക്സഭാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരാജയമാണ്.
നിരവധി ഇന്‍ഷുറന്‍സ് പദ്ധതികളും പെന്ഷന് പദ്ധതികളുമടക്കം പാവപ്പെട്ടവര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന ആനുകൂല്യങ്ങള്‍ കേന്ദ്രം നടപ്പാക്കുന്നുണ്ട്.
മുദ്രായോജന പദ്ധതിയനുസരിച്ച് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന കാര്യത്തില്‍ ബാങ്കുകളുടെ സഹകരണം ലഭ്യമാകാത്തത് തിരിച്ചടിയാകുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."