കോതമംഗലത്ത് മോഷ്ടാക്കള്‍ വിലസുന്നു; പൊലിസ് നിഷ്‌ക്രിയമെന്ന് വ്യാപാരികള്‍
കോതമംഗലം: നഗരമധ്യത്തില്‍ മോഷ്ടാക്കള്‍ വിലസുന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചക്കിടെ നഗരത്തിലെ രണ്ട് കടകളില്‍ മോഷണം നടക്കുകയും മറ്റ് അഞ്ച് കടകളില്‍ മോഷണശ്രമവും നടന്നിട്ട് ഒരാഴ്ച്ച തികയും മുമ്പേ വീണ്ടും നഗര മധ്യത്തിലെ 5 കടകളിലെ വാട്ടര്‍ ഹീറ്റര്‍ കൂടി മോഷ്ടിക്കപ്പെട്ടു. പി.ഒ ജങ്ഷന്‍ മുതല്‍ കോളജ് റോഡിനുമിടയിലുള്ള കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ച വാട്ടര്‍ മീറ്ററുകളാണ് ശനിയാഴ്ച്ച പുലര്‍ച്ചെ മോഷ്ടാക്കള്‍ അപഹരിച്ചത്. 4 ദിവസം മുമ്പ് മോഷണ പരമ്പര നടന്നതും ഈ ഭാഗം കേന്ദ്രീകരിച്ചായിരുന്നു.
മോഷ്ടാക്കള്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായാണ് മോഷണം ആവര്‍ത്തികുന്നതിലൂടെ വ്യക്തമാകുന്നത്. മോഷണം തുടര്‍കഥയായതോടെ വ്യാപാര സമൂഹം കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം തുണിക്കടയില്‍ മോഷണം നടത്തിയ പ്രതിയുടെ സി.സി ടി.വി ദൃശ്യം ലഭിച്ചെങ്കിലും പൊലിസിന് പ്രതിയെ ഇതു വരെ പിടിക്കാനായിട്ടില്ല. നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന മോഷണ ശല്യം തടയാന്‍ അടിയന്തിര നടപടി വേണമെന്നാണ് വ്യാപാരികള്‍ ആവശ്വപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."