വിസ തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
കോതമംഗലം: വിസ വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആളുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെയാണ് കുട്ടമ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്.
കോതമംഗലം പൂയംകുട്ടി സ്വദേശി കുളത്തിനാല്‍ ഷിജു മാത്യു(48) നെയാണ് രണ്ട് കോടിയിലധികം രൂപ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഹരിപ്പാട് കോടതി ശിക്ഷ വിധിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു. എറണാകുളത്തെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലിസിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു എന്നാല്‍ പൊലിസ് എത്തും മുന്‍പ് ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ രാത്രി കുട്ടംമ്പുഴ എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതി പിടിയിലായി. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുട്ടമ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."