HOME
DETAILS
MAL
മലയാളി സാമൂഹിക പ്രവർത്തകൻ സഊദിയിൽ കുഴഞ്ഞു വീണു മരിച്ചു
backup
June 07 2020 | 04:06 AM
ജിദ്ദ: അബഹക്കു സമീപം ബാരിക്കിലെ സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി ബാരിക്ക് ചെയര്‍മാനുമായ കരുനാഗപ്പള്ളി തഴവ മണപ്പള്ളി സ്വദേശി സുബൈര്‍ (55) കുഴഞ്ഞുവീണ് മരിച്ചു. മൂന്നര പതിറ്റാണ്ടോളമായി മജാരിദയിലുള്ള ഇദ്ദേഹം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇടയില്‍ ജനകീയനായിരുന്നു. ആസ്തമ രോഗിയായിരുന്ന സുബൈര്‍ ശാരീരിക ബുദ്ധിമുട്ടുകളും അവശതകളും മറന്നായിരുന്നു മറ്റുള്ളവര്‍ക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്തിയിരുന്നത്. മൃദദേഹം ബാരിക്ക് ആശുപത്രി മോറേച്ചറിയില്. ഭാര്യ: ഷക്കീല. മകള്‍: സുല്‍ത്താന ഫാത്തിമ. സഹോദരങ്ങള്‍: ഇസ്മായില്‍, ജമാല്‍ കുട്ടി, സക്കരിയ്യ, ഹുസ്സൈന്‍, പൂകുഞ്ഞു, ആയിഷാ ബീവീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."