പൊലിസ് സംഗീതം തരംഗമാകുന്നു
കൂത്താട്ടുകുളം: പൊലിസുകാരെന്നാല്‍ ലാത്തിയും, തോക്കും, മാത്രമല്ല കാക്കിയ്ക്കുള്ളില്‍ കലാഹൃദയമുള്ളവരുണ്ടെന്നും തെളിയിക്കാനൊരുങ്ങുകയാണ് കൊച്ചി സിറ്റി പൊലിസിലെ ഒരു കൂട്ടം പൊലിസുകാര്‍. ചില ഭാഗത്തു നിന്നുള്ള ഏതാനും വീഴ്ചകള്‍ ഉയര്‍ത്തി സമൂഹത്തില്‍ പൊലിസിന്റെ മുഖം വ്രണപ്പെടുത്താന്‍ ഒരു കൂട്ടര്‍ ശ്രമിയ്ക്കുമ്പോള്‍ നാടിന്റെ കാവലാളായ സേന അനുഭവിക്കുന്ന സഹനങ്ങള്‍ പലരും അറിയാതെ പോകുന്നു. ഇത്തരത്തിലുള്ള ഒരു ചിന്തയില്‍ നിന്നാണ് മ്യൂസിക്കല്‍ തീം സോംഗ് ഉരുത്തിരിഞ്ഞത്. കൂത്താട്ടുകുളം കാക്കൂര്‍ ഗ്രാമീണ വായനശാല ഭരണസമിതി അംഗം കൂടിയായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ കാക്കൂര്‍ സ്വദേശിയായ മനോജ്കുമാര്‍ നാരായണനാണ് ഗാനത്തിന് വരികളെഴുതിയത്.
ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടനവധി മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്ക് സംഗീതമൊരുക്കിയ ശരത് മോഹന്‍ വരികള്‍ക്ക് ഈണം പകരുകയും ചെയ്തു. കൊച്ചിന്‍ പൊലിസിലെ ഇന്റലിജന്‍സ് വിഭാഗം സി.ഐ എസ് വിജയശങ്കര്‍, നോര്‍ത്ത് കസബ പൊലിസ് സ്റ്റേഷന്‍ സീനിയര്‍ സി.പി.ഒ വിനോദ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിക്കുന്നത്. ലോകകപ്പ് ഗാനത്തിലൂടെ ശ്രദ്ധേയരായ ഷീ മീഡിയാസ് ഒരുക്കുന്ന ഈ ആല്‍ബത്തില്‍ ശ്രീജിത് റാം, വൈശാഖ് വൈശു എന്നിവര്‍ കാമറയും, ധനുഷ് എം.എച്ച് ഓര്‍ക്കസ്ട്രയും നിര്‍വഹിക്കുന്നു.
കൊച്ചിന്‍ സിറ്റി പൊലിസ് കമ്മീഷ്ണര്‍ എം.പി.ദിനേശ്, എറണാകുളം അസ്സി.കമ്മിഷണര്‍ കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് കൂടുതല്‍ എത്തിക്കുകയെന്നതിലേക്കുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഗാനം ദൃശ്യവല്‍ക്കരിക്കുന്നത്. സെന്‍ട്രല്‍ സി.ഐ അനന്തലാല്‍, നോര്‍ത്ത് കസബ സി.ഐ കെ.ജെ പീറ്റര്‍, എസ്.ഐമാരായ വിപിന്‍ ദാസ്, ജോസഫ് സാജന്‍ തുടങ്ങിയവരും, ട്രാഫിക് പൊലിസ്, ശിശു സൗഹൃദ പൊലിസ്, പിങ്ക് പൊലിസ്, വനിത സ്റ്റേഷന്‍, നാര്‍ക്കോട്ടിക്, കണ്‍ട്രോള്‍ റൂം, ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് സയന്റിഫിക് ബ്യൂറോ, ഹൈവേ പൊലിസ്, സിറ്റി പൊലി് സേനയിലെ അംഗങ്ങള്‍ തുടങ്ങിയവരും ഈ ഗാനത്തില്‍ ഭാഗവാക്കാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."