വേനല്‍ കനത്തതോടെ വരള്‍ച്ച രൂക്ഷം
പടിഞ്ഞാറങ്ങാടി: വേനല്‍ കനത്തതോടെ പ്രദേശത്ത് വരള്‍ച്ചയും രൂക്ഷമാവുന്നു. പക്ഷികളും, മൃഗങ്ങളും, ഇഴജന്തുക്കളും വെള്ളം തേടി അലയുകയാണ്. ഭൂമിക്ക് പൊള്ളി തുടങ്ങിയതോടെ പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കള്‍ ജനവാസ കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ച് തുടങ്ങി. വനങ്ങളില്‍ മാത്രം കഴിയുന്ന ജീവികള്‍ പലതും വെള്ളം തേടി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ആശങ്ക പരത്തുന്നുണ്ട്. തെരുവ് നായ്ക്കള്‍ വെള്ളം കിട്ടാതെ വലഞ്ഞ് അക്രമങ്ങള്‍ക്ക് മുതിരുമോ എന്നതും ആശങ്ക പരത്തുന്നുണ്ട്. പലസ്ഥലത്തും ആട്, കോഴി, പശു അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ കനത്ത ചൂടിനെ തരണം ചെയ്യാന്‍ കഴിയാതെ ചത്തുവീഴുന്നുമുണ്ട്. കനത്ത ചൂടില്‍ ദേശാടനപക്ഷികള്‍ അടക്കമുള്ള പക്ഷികളും വെള്ളത്തിനു വേണ്ടി അലയുകയാണ്. പുല്‍ക്കാടുകള്‍ക്ക് തീ പിടിക്കുന്നതും ആശങ്കകള്‍ക്ക് വകനല്‍കുന്നുണ്ട്. പ്രദേശത്ത് തണ്ണീര്‍ത്തടങ്ങളും, തോടുകളും, കുളങ്ങളും, പുഴകളും, വയലുകളും, മറ്റു ജല സ്രോദസുകളും വറ്റിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. പലസ്ഥലങ്ങളിലും കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ്. ഇതിനിടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള സംവിധാനങ്ങള്‍ പലതും കാര്യക്ഷമമല്ല എന്ന പരാതിയും വ്യാപകമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."