'ആഫ്രിക്കന്‍ ഒച്ച് ' ഭീഷണിയില്‍ തൃക്കാക്കര
കാക്കനാട്: മഴ വീണു ഭൂമി തണുത്തതോടെ ജില്ലാ ആസ്ഥാനത്തും തൃക്കാക്കരയിലെ വിവിധ പ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മൂന്നു വര്‍ഷം വരെ ഭൂമിക്കടിയില്‍ പതുങ്ങിയിരിക്കാന്‍ ശേഷിയുള്ള ഒച്ചുകളുടെ ശല്യം കഴിഞ്ഞ വര്‍ഷം താരതമ്യേന കുറവായിരുന്നു. എന്നാല്‍, ഇക്കുറി കാക്കനാടിനെ ഒച്ച് വിഴുങ്ങുമെന്നാണു സൂചന. സിവില്‍ സ്റ്റേഷന്‍ മതിലില്‍ മാത്രമായിരുന്നു ഒച്ചിന്റെ സാന്നിധ്യം നേരത്തെ കണ്ടിരുന്നത്.
ഇപ്പോള്‍ മരത്തിലും കളക്ടറേറ്റിലെ വിവിധ ഓഫീസ് ഭിത്തികളിലും ഒച്ചുകളെ വ്യാപകമായി കണ്ടെത്തി. ദിനംപ്രതി ഇവയുടെ എണ്ണം പെരുകിവരികയാണ്. കലക്ടറേറ്റ് കെട്ടിടത്തിന്റെ മുക്കിലും മൂലയിലും ഇവ കൂട്ടമായി പറ്റിപിടിച്ചിരിക്കുന്നു. ഓഫിസിനകത്തേക്കും മറ്റും ഇവ വ്യാപിച്ചാല്‍ ഫയലുകള്‍ വരെ ഇവ തിന്നുനശിപ്പിക്കും. ഒച്ചുകളുടെ വിസര്‍ജ്യവും ഇവയുടെ വഴുവഴുപ്പുള്ള ദ്രാവകവും മനുഷ്യരില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
തൃക്കാക്കരയിലെ വിവിധ പ്രദേശങ്ങളിലും നേരം പുലര്‍ന്നുകഴിയുമ്പോള്‍ ഭിത്തികളിലും മതിലുകളിലും വാഴകളിലും ഒച്ചുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. പല സ്ഥലങ്ങളിലും അവയെ കൊല്ലുന്നുണ്ടെങ്കിലും സന്ധ്യയാകുമ്പോഴേക്കും അവ കൂട്ടത്തോടെ വീണ്ടുമെത്തും. പലയിടങ്ങളിലും ഉപ്പ് ഉപയോഗിച്ച് ഒച്ചുകളെ തുരത്തുന്നുണ്ടെങ്കിലും ഇതും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ഒച്ചാണ് ആഫ്രിക്കന്‍ ഒച്ച് അഥവാ ജയന്റ് ആഫ്രിക്കന്‍ സ്‌നെയില്‍. കപ്പലില്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മരത്തിലൂടെയും മറ്റുമാണ് ഇവ കൊച്ചിയുടെ മണ്ണില്‍ ഇടം പിടിച്ചതെന്നാണു പറയപ്പെടുന്നത്. മഴക്കാലങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
ആറു മാസം കൊണ്ടു പ്രായപൂര്‍ത്തിയാകുന്ന ഇവ മാസങ്ങളുടെ വ്യത്യാസത്തില്‍ ആയിരത്തിലധികം മുട്ടയിടും.
ഈ കാലാവസ്ഥയിലാണ് ഇവ മുട്ടയിട്ടു തുടങ്ങുന്നത്. ഏറെ ഭക്ഷണം കഴിക്കുന്ന ഇവ ചെടികള്‍, ഇലകള്‍, പഴങ്ങള്‍ എന്നിവ തിന്നു നശിപ്പിക്കുന്നു. ഓരോ തവണയും ഇരുനൂറോളം മുട്ടകള്‍ ഇടും. ഇതില്‍ തൊണ്ണൂറു ശതമാനവും വിരിയും. അഞ്ചു മുതല്‍ 10 വര്‍ഷം വരെയാണ് ആയുസ്. പ്രതികൂല കാലാവസ്ഥയില്‍ മൂന്നു വര്‍ഷം വരെ കട്ടിയുള്ള തൊടിനുള്ളില്‍ പുറത്തിറങ്ങാതിരിക്കാനുള്ള കഴിവുണ്ട്.ഒച്ചുകളെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. തുരിശ്, പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ഉപ്പ് ഇവയില്‍ ഏതെങ്കിലും വിതറി നശിപ്പിക്കാം. അറുപത് ഗ്രാം തുരിശ് (കോപ്പര്‍ സള്‍ഫേറ്റ്) 25 ഗ്രാം പുകയില എന്ന തോതില്‍ മിശ്രിതമുണ്ടാക്കി തളിച്ചും ഇവയെ നശിപ്പിക്കാം.
ഒളിച്ചിരിക്കുന്ന സ്ഥലത്തു നിന്നു പുറത്തേക്കുവരാന്‍ പപ്പായയുടെ തണ്ടു ചെറിയ കഷണങ്ങളായി ഇവ വസിക്കുന്നുവെന്നു സംശയമുള്ള സ്ഥലങ്ങളില്‍ വിതറുക. പപ്പായ ഇതിന്റെ ഇഷ്ട ഭക്ഷണമാണ്.നനച്ച ചാക്കില്‍ പപ്പായ ഇല നിറച്ചു പല സ്ഥലങ്ങളിലായി വച്ച് ഇവയെ ആകര്‍ഷിച്ചു ചാക്കിലാക്കി നശിപ്പിക്കാം. കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ വിതറിയും ഒച്ചിനെ ഇല്ലാതാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."