ഭാരതപ്പുഴയില്‍ നീരൊഴുക്ക് നിന്നു; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
പട്ടാമ്പി: ഓങ്ങല്ലൂര്‍ ശുദ്ധജലവിതരണ പദ്ധതിയിലൂടെയുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. 16 മണിക്കൂര്‍ വെള്ളം പമ്പ് ചെയ്തിരുന്ന സ്ഥാനത്ത് വെറും ആറുമണിക്കൂറാണ് കഴിഞ്ഞദിവസം പമ്പുചെയ്യാന്‍ സാധിച്ചത്. ഭാരതപ്പുഴയിലെ നീരൊഴുക്ക് നിന്നതാണ് പ്രധാനകാരണം. അതെ സമയം മലമ്പുഴ ഡാം തുറന്നുവിട്ടാല്‍ പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പദ്ധതിയുടെ സ്രോതസായ കിണറ്റിലേക്ക് അഞ്ച് കുതിരശക്തിയുള്ള മോട്ടോര്വഴി പുഴയുടെ മധ്യഭാഗത്ത് കുളംകുഴിച്ച് അവിടെനിന്ന് വെള്ളം പൈപ്പുവഴി എത്തിക്കുകയാണ്. എന്നാലിപ്പോള്‍ കുളത്തിലും വെള്ളം കുറയുന്നുണ്ട്. കുളത്തിന് ഇനിയും ആഴം കൂട്ടിയാല്‍ പമ്പുചെയ്യാന്‍ അല്പംകൂടി വെള്ളം ലഭിക്കും. കഴിഞ്ഞമാസംവരെ പണി നടന്നുകൊണ്ടിരിക്കുന്ന ചെങ്ങണാംകുന്ന് റെഗുലേറ്ററിന്റെ ബണ്ടില്‍ യഥേഷ്ടം വെള്ളം കെട്ടിനിന്നിരുന്നതിനാല് പുഴയില്‍ നീരൊഴുക്കുമുണ്ടായിരുന്നു. എന്നാല്‍ റെഗുലേറ്ററിന്റെ തൂണുകളുടെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാന്‍ ബണ്ട് പൊട്ടിക്കേണ്ടിവന്നു. ഇപ്പോള്‍ റെഗുലേറ്ററിന്റെ കോണ്‍ക്രീറ്റിങ് കഴിഞ്ഞ് ബണ്ട് പുനഃസ്ഥാപിച്ചെങ്കിലും പുഴയില്‍ നീരൊഴുക്ക് നിന്നതിനാല്‍ ബണ്ടില്‍ വെള്ളമില്ല. 600 വീടുകളിലേക്കും 150 പൊതുടാപ്പുകളിലേക്കും കുടിവെള്ളം നല്കുന്ന പദ്ധതിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."