കഠിനംകുളം കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന പ്രതിയും പിടിയില്‍
തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷായാണ് പിടിയിലായത്. ഇതോടെ കേസിലെ ഏഴു പ്രതികളും പിടിയിലായി.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, കഠിനംകുളം സ്വദേശികളായ മന്‍സൂര്‍ (45), അക്ബര്‍ഷാ (23), അര്‍ഷാദ് (33), മനോജ് (25), വെട്ടുതുറ സ്വദേശി രാജന് (50) എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗ കേസിന് പുറമെ നാല് പ്രതികള്‍ക്കെതിരേ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
മന്‍സൂര്‍, അക്ബര്‍ഷാ, അര്‍ഷാദ്, നൗഫല്‍ഷാ എന്നിവര്‍ക്കെതിരേയാണ് പോക്സോ വകുപ്പ് ചുമത്തിയത്. യുവതിയുടെ മകനെ ഇവര്‍ തള്ളിയിട്ടെന്നും മര്‍ദിച്ചെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് ചുമത്തിയത്.
അമ്മയെയും തന്നെയും ബലമായി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയതു മുതല്‍ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരന് നല്കിയ മൊഴിയാണ് കേസില്‍ നിര്‍ണായകം. വീട്ടമ്മയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. യുവതിയുടെ ശരീരത്തിലും മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകളുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലിസിന്റെ അടുത്ത നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."