വരള്‍ച്ചയില്‍നിന്ന് കുളിര്‍മ; ഹൈഡ്രോജെല്‍ ഇനി തച്ചമ്പാറയിലും
മണ്ണാര്‍ക്കാട്: വിളകളെ വരള്‍ച്ചയില്‍നിന്ന് സംരക്ഷിക്കാനുള്ള ഉപാധിയായ ഹൈഡ്രോജെല്‍ ഇനി തച്ചമ്പാറയിലും. പോളിമര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ജെല്‍ സ്വാഭാവികമായി വിഘടിച്ചുപോകുന്നതാണ്. കൃഷിയിടത്തിലെ മണ്ണുമായി ഹൈഡ്രോജെല്‍ കലര്‍ത്തുക യാണ് ചെയ്യുന്നത്. ജലം ആഗിരണം ചെയ്യുന്ന ജെല്‍ അതിന്റെ വലുപ്പത്തിന്റെ മുന്നൂറു മടങ്ങായി സ്വയം വലുതാകുന്നു. ഇത് ചെടികളുടെ വേരുപടലത്തില്‍ ഒട്ടിയിരിക്കുകയും മണ്ണില്‍ ജലാംശം കുറയുന്ന അവസരത്തില്‍ നനവ് പുറത്തുവിട്ട് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യും. പത്ത് മുതല്‍ 25 ശതമാനം വരെ വിളവര്‍ധനയും ജലസേചനത്തില്‍ 40 മുതല്‍ 70 ശതമാനം വരെ ജല ഉപയോഗം കുറക്കാനും കഴിയും. രാസവളം ജലത്തില്‍ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനം 2012 മുതല്‍ തന്നെ പൂസ ഹൈഡ്രോജെല്‍ എന്ന പേരില്‍ ഇത് ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും വന്‍കിട കര്‍ഷകര്‍ക്കിടയില്‍ മാത്രമാണ് ഇത് അറിയപ്പെട്ടിരുന്നത് ഹൈഡ്രോജെല്‍ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ക്യാപ്‌സൂള്‍ രൂപത്തില്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.
രണ്ട് ക്യാപ്‌സുള്‍ ഒരു ഗ്രോബാഗില്‍ എന്ന നിലയിലാണ് കൊടുക്കേണ്ടത്. തച്ചമ്പാറ പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം അടുക്കളത്തോട്ടം കൃഷിക്ക് ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് ഹൈഡ്രോജെല്‍ ക്യാപ്‌സ്യൂള്‍ വിതരണം ചെയ്യുകയുണ്ടായി. ഇപ്പോഴത്തെ വരള്‍ച്ചയില്‍ കര്‍ഷകര്‍ക്ക് ഇത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. തച്ചമ്പാറ ആത്മ സൊസൈറ്റി കര്‍ഷകര്‍ക്ക് ആവശ്യാനുസരണം എത്തിച്ച് നല്‍കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."