HOME
DETAILS
MAL
സംസ്ഥാനത്ത് പുതുതായി 1500 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും: മന്ത്രി
backup
April 17 2017 | 20:04 PM
പത്തനംതിട്ട: സംസ്ഥാനത്ത് പുതുതായി 1500 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. റാന്നി സര്‍വിസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നീതി മെഡിക്കല്‍ സ്റ്റോറിലൂടെ 10 മുതല്‍ 40 ശതമാനം വരെ വിലകുറച്ച് ഔഷധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കിയാണ് കുറഞ്ഞ വിലയ്ക്ക് ഔഷധങ്ങള്‍ വാങ്ങാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് ചെയര്മാന് എ പത്മകുമാര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എ.എസ് ഗീതാമണി, അസി. രജിസ്ട്രാര്‍ കെ.ആര് ജയശ്രീ, അസി. ഡയറക്ടര്‍ ജോസ് എബ്രഹാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."