കൊല നടത്തിയത് അസമിലുള്ള കാമുകിയുടെ അടുത്തെത്താന്‍; ബിലാലിന്റെ വെളിപ്പെടുത്തല്‍
കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതി ബിലാലിന്റെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിനിയായ യുവതിയെ കാണുവാനാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലിസിനോട പറഞ്ഞു.
ബിലാലിന് അഞ്ച് ഭാഷകള്‍ അറിയാമെന്നും പലതവണ അസമില്‍ പോയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഭാര്യ ഷീബ (60)യെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് മുഹമ്മദ് സാലി (65) ക്രൂരമായി ആക്രമിക്കുകയും ചെയ്തശേഷം ബിലാല്‍ ഇവരുടെ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുമായി രക്ഷപെടുകയായിരുന്നു.വീട് പൂട്ടി താക്കോലും, മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും കത്തികളുമായാണു പ്രതി രക്ഷപെട്ടത്. ഇവയെല്ലാം തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിച്ചിരുന്നു.പ്രതി മോഷ്ടിച്ച കാറാണ് അന്വേഷണത്തിന് തെളിവായത്.
കഴിഞ്ഞദിവസം തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."