വീണ്ടും കാട്ടുതീ; അനങ്ങപ്പാറ നയവുമായി വനംവകുപ്പ്
അഗളി: അട്ടപ്പാടിയില്‍ ഒരു മാസ കാലത്തോളം താണ്ഡവമാടിയ കാട്ടുതീ തെല്ലൊന്നു ശമിച്ചു എന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടി റേഞ്ചിലെ പുതൂര്‍ ഫോറസ്റ്റേഷപരിധിയിലെ എലച്ചി വഴി, ആഞ്ചക്ക കൊമ്പ പ്രദേശങ്ങളില്‍ തീ പടര്‍ന്നിരിക്കുന്നത്. അവശേഷിക്കുന്ന വനപ്രദേശങ്ങള്‍ കാര്‍ന്നുതിന്നകയാണ് തീ. നീലഗിരി ജൈവ വൈവിധ്യ മേഖലയുള്‍പ്പെട്ടു വരുന്ന ഈ പ്രദേശം കത്തിയമരുന്നത് വേദനാജനകമായ കാഴച തന്നെയെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പടര്‍ന്ന തീ സംബന്ധിച്ച് വനം വകുപ്പ് ഇന്‍സ്റ്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുമെന്നറിയിച്ചിരുന്നു എങ്കിലും നിലവില്‍ ആരെയും കണ്ടെത്താന്‍ ക്കഴഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. ഇത്തരത്തില്‍ നിസംഗത പുലര്‍ത്തുന്ന വകുപ്പ് അട്ടപ്പാടിക്ക് ആവശ്യമോ എന്ന് അട്ടപ്പാടി പരിസ്ഥിതി കൂട്ടായ്മയുടെ പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍ കോട്ടമല ആരോപിക്കുന്നു. നിലവില്‍ അനൗദ്യോദിക കണക്കു പ്രകാരം പതിനൊന്നായിരം ഹെക്ടര്‍ വനഭൂമി കത്തി നശിച്ചതായാണ് അറിയുന്നത്. അഹാഡ്‌സ് പദ്ധതിയില്‍ സംരക്ഷിച്ചു പോന്ന വനങളാണ് ഇത്തവണ വനം വകുപ്പിന്റെ അശ്രദ്ധമൂലം കത്തി അമര്‍ന്നത്. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം അഗ്‌നി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ട സമയത്ത് ഏകോപനമില്ലാതെ ചെയ്യാതിരുന്നത് തീ പടരുന്നതിനുള്ള പ്രധാന കാരണമായി ആരോപിക്കുന്നത്. എന്തായാലും തീനിയന്ത്രിക്കുന്നതിന് വേണ്ടത്ര ഗൗരവം വനം വകുപ്പ് നല്‍കുന്നില്ല എന്ന ആക്ഷേപം ദിവസങ്ങളില്‍ ആവര്‍ത്തിക്കുന്ന തീയ്യില്‍ പ്രസക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."