ധാക്ക ഏഷ്യന്‍ ബാസ്‌ക്കറ്റ് ബോള്‍: ജെന്‍സ് വര്‍ഗീസ് നിയന്ത്രിക്കും
തൊടുപുഴ: ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കുന്ന ഫിബ സീനിയര്‍ പുരുഷന്മാരുടെ ഏഷ്യ കപ്പിന്റെ സാബ പ്രീ ക്വാളിഫയറിങ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ തൊടുപുഴ സ്‌നദേശി അന്താരാഷ്ട ബാസ്‌കറ്റ്‌ബോള്‍ റഫറി ജെന്‍സ് വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു.
2002 -ല്‍ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ സംഘടനയായ ഫിബയുടെ ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട ജെന്‍സ്, 2006 ല്‍ ബ്രസീലീല്‍ നടന്ന വനിതകളുടെ ലോകകപ്പും അതേ വര്‍ഷം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസും ഒഫീഷ്യേറ്റ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി മാറി. 2005 -ല്‍ ദോഹയില്‍ നടന്ന പുരുഷന്മാരുടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലുമടക്കം 270 ലധികം അന്താരാഷ്ട്ര മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ജെന്‍സ് വര്‍ഗ്ഗീസ് 2006 മുതല്‍ 2011 വരെ ഓസ്‌ട്രേലിയന്‍ പ്രൊഫഷണല്‍ ലീഗില്‍ റഫറിയായിരുന്നു. തൊടുപുഴ വടയാറ്റ് പരേതനായ വര്‍ക്കിച്ചന്‍ - രാജമ്മ ദമ്പതികളുടെ മകനാണ്. കേരളത്തിനായി ജൂണിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള ജെന്‍സ് നിലവില്‍ കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ റഫറീസ് കമ്മിഷന്‍ ചെയര്‍മാനം ഇടുക്കി ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."