യുവജനത ആഗ്രഹിക്കുന്ന പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി: കെ. ശങ്കരനാരായണന്‍
പാലക്കാട്: യുവജനത ആഗ്രഹിക്കുന്ന പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. മലമ്പുഴയിലെ ചടയന്‍കാലയില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി യെ പ്രധാനമന്ത്രിയാക്കാനുള്ള അവസരമാണ് ശ്രീകണ്ഠനെ വിജയിപ്പിക്കുന്നതിലൂടെ പാലക്കാട്ട് ലഭിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാതിപത്യ മുന്നണി സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ പര്യടനം ആരംഭിച്ചത് മലമ്പുഴ നിയോജകമണ്ഡലത്തിലെ ചടയന്‍കാലായില്‍ നിന്നാണ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ആയിരുന്നു അടുത്ത പര്യടനം. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ്, നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.
കാല്‍ നൂറ്റാണ്ടുകാലമായി തങ്ങളുടെ പ്രദേശം അവഗണിച്ചു കിടക്കുകയാണെന്ന് പറയാനും വിദ്യാര്‍ഥികള്‍ മടിച്ചില്ല. ആവശ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നാജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബി.കോം സി.എ വിദ്യാര്‍ഥി രഞ്ജുവിന്റേതാണ്. അട്ടപ്പാടി യിലേക്കുള്ള റോഡിന്റെ അപകടസ്ഥിതിയും ഇവിടെ ഒരു ഫയര്‍സ്റ്റേഷനു വേണ്ടതിന്റെ ആവശ്യകതയും ആയിരുന്നു അവ. പല അപകട സമയങ്ങളിലും മറ്റു ഭാഗങ്ങളില്‍നിന്നും ഫയര്‍ഫോഴ്‌സ് അവിടെ എത്തിച്ചേരാന്‍ വളരെ പ്രയാസമാണ് ഇതു പരിഹരിക്കണമെന്നും രഞ്ജു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."