HOME
DETAILS

ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രം; അതിര്‍ത്തികള്‍ നാളെ മുതല്‍ തുറക്കും

  
backup
June 07 2020 | 09:06 AM

delhi-reserves-hospitals-for-residents-opens-borders-from-tomorrow

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയുള്ളൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള 10,000 കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡല്‍ഹിയിലെ ആശുപത്രികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാല്‍ നിറയുമെന്ന് കരുതി അടച്ചിരുന്ന അതിര്‍ത്തികള്‍ നാളെ മുതല്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. പ്രത്യേക ചികിത്സയുള്ള സ്വകാര്യ ആശുപത്രികള്‍ എല്ലാവര്‍ക്കും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഓരോ ദിവസവും ആയിരത്തിലധികം രോഗികളുടെ വര്‍ധനയാണ് ഉണ്ടാവുന്നത്.  തലസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇപ്പോള്‍ 27,000 കവിഞ്ഞു.

അഞ്ച് അംഗ ഡോക്ടര്‍മാരുടെ സമിതിയുടെ ഉപദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് കെജ്രിവാള്‍ പറഞ്ഞു. ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയ്ക്ക് 15,000 കിടക്കകള്‍ ചികിത്സയ്ക്കായി ആവശ്യമാണെന്ന് സമിതി വിലയിരുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പ്രവേശനം അനുവദിച്ചാല്‍ നിലവിലുള്ള 9,000 കിടക്കകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നിറയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു. പ്രതിസന്ധി അവസാനിക്കുന്നതുവരെ ആശുപത്രികള്‍ സംവരണം ചെയ്യണമെന്ന് 90 ശതമാനം നിവാസികളും നിര്‍ദ്ദേശിച്ചതായി കെജ്രിവാള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago