മാറ്റത്തിന്റെ മാറ്റൊലിയുമായി രമ്യ ഹരിദാസ് കുതിക്കുന്നു
പാലക്കാട്: ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ പ്രചാരണം എതിര് സ്ഥാനാര്‍ഥികളെ പോലും അമ്പരപ്പിക്കുകയാണ്. ജില്ലയിലെ താപനില പോലെ പ്രചാരണ ചൂടും കനക്കുമ്പോഴും കുതിക്കുകയാണ് രമ്യ ഹരിദാസ്. പ്രചാരണരംഗത്ത് നേരത്തെ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു മുന്നിലെത്തിയിരുന്നെങ്കിലും ഇപ്പോള്‍ ബിജുവിനെ കടത്തിവെട്ടുന്ന പ്രചാരണങ്ങളാണ് രമ്യ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രചാരണ ചൂട് കനക്കുമ്പോഴും കുതിപ്പ് തുടരുന്ന രമ്യയുടെ പടയോട്ടത്തിന് ഒപ്പമെത്താന്‍ സിറ്റിങ് എം.പി കൂടിയായ ബിജുവിന് ഓടിയെത്താന്‍ കഴിഞ്ഞിലെലങ്കില് മണ്ഡലം കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങും.
ആടിയും പാടിയുമുള്ള രമ്യയുടെ പ്രചാരണങ്ങള്‍ യുവാക്കള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയലും രമ്യയുടെ പ്രകടനങ്ങള്‍ വൈറലാവുകയാണ്. എന്നാല്‍ പ്രചാരണ രംഗം പിറകിലോട്ട് പോകാതിരിക്കാനുള്ള പ്രയത്നത്തിലാണ് ബിജുവും ഇടത് ക്യാംപും. ഇലക്ഷന് റിസല്‍ട്ട് വരുമ്പോള്‍ പാട്ടുംപാടി രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യു.ഡി.എഫ് ക്യാംപിന്റെ ആത്മവിശ്വാസം. എന്നാല്‍ ആട്ടവും പാട്ടുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബാധിക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് റിസല്‍ട്ട് വരുമ്പോള്‍ ഇടതുകോട്ടയായ ആലത്തൂരില്‍ ചെങ്കൊടി പാറിക്കുമെന്നുമാണ് എല്‍.ഡി.എഫ് അവകാശപ്പെടുന്നത്.
കനത്ത ചൂടിലും തളരാത്ത പോരാട്ടമാണ് ആലത്തൂരില്‍ ഇപ്പോളുള്ളത്. തന്റെ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളും ജീവിച്ചുവന്ന സാഹചര്യങ്ങളും പങ്കുവച്ചും പാടിയും പറഞ്ഞും ആലത്തൂരിലെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധപിടിച്ചുപറ്റിയ രമ്യ ഹരിദാസിന് പി.കെ ബിജു എന്ന കരുത്തനായ ഇടത് സ്ഥാനാര്‍ഥിയെ മലര്‍ത്തിയടിക്കാന്‍ സാധിച്ചാല്‍ സംസ്ഥാനത്തുതന്നെ യു.ഡി.എഫിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമായിരിക്കും രമ്യയുടെ വിജയം. എന്നാല്‍ ഇടതുകോട്ടയായ ആലത്തൂരിലെ പിടിച്ചെടുക്കാന്‍ യു.ഡി.എഫിനും രമ്യക്കും കുറച്ചെങ്കിലും വിയര്‍പ്പൊഴുക്കേണ്ടിവരും.
ആലത്തൂരിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പുറമേ നിഷ്പക്ഷരായ ആളുകള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ആലത്തൂരിലെ വിജയം രമയ്ക്കൊപ്പമായിരിക്കും. ആലത്തൂരിലെ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി ടി.വി ബാബു കൂടി കളത്തിലിറങ്ങുമ്പോള്‍ ആലത്തൂരിലെ പോരാട്ടം കൂടുതല്‍ കനക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."