കസ്തൂരി രംഗന്: എം.പി പരാജയം മറച്ചുവെക്കാന്‍ ശ്രമിക്കുന്നു
തൊടുപുഴ : കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു കഴിയാത്തതിലുള്ള തന്റെ പരാജയം മറച്ചു വെക്കുന്നതിനാണ് ജോയ്സ് ജോര്‍ജ് എം പി യുടെ പുതിയ നീക്കമെന്ന് കേരളാ കോണ്‍ഗ്രസ് (എം)ജില്ലാ പ്രസിഡന്റ് പ്രൊഫ എം ജെ ജേക്കബ് .
ഇ എസ് എ മേഖലകളിലെ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കാനാവില്ല എന്ന കോടതി വിധിയുടെ മറവില്‍ ഇത് അന്തിമ വിജ്ഞാപനത്തിനു തടസമാകും എന്ന് പ്രചരിപ്പിച്ച എം പി ജനങ്ങളെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് .അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതുകൊണ്ടു മാത്രമാണ് ഹൈക്കോടതി വിധി ഉണ്ടായിട്ടുള്ളത് എന്നതാണ് വസ്തുത .2013 ലെ കരട് വിജ്ഞാപനത്തിനുശേഷം 123 വില്ലേജുകളിലേ വനേതര പ്രദേശങ്ങളില്‍ ഇ എസ് എ നിലനില്ക്കുന്നില്ല എന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധി വന്നതോടെ മനസ്സില്‍ സന്തോഷിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."