HOME
DETAILS
MAL
മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി
backup
April 17 2017 | 20:04 PM
കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ചിന്നക്കനാലില്‍ മാത്രമാണ് കൈയേറ്റം എന്നു പറയുന്നത് ശരിയല്ല.
സംസ്ഥാനത്ത് എവിടെ കൈയേറ്റം കണ്ടെത്തിയാലും ഒഴിപ്പിക്കാനാണ് തീരുമാനം. വന്‍കിട കൈയേറ്റക്കാരുടെ പട്ടിക തയാറാക്കുന്നത് പുതിയ കാര്യമല്ല. അത്തരം പട്ടിക മുന്‍പും തയാറാക്കിയിട്ടുണ്ട്. ഒഴിപ്പിക്കലിന്റെ മറവില്‍ ചെറുകിട കൈയേറ്റക്കാരെ ദ്രോഹിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഏലൂരിലെ സമഗ്ര മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ ക്ലീന്‍ ഏലൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."