രമ്യ ഹരിദാസ് പാട്ടുംപാടി പ്രചരണം നടത്തുന്നതിനെതിരെ ദീപാ നിഷാന്തിന്റെ പോസ്റ്റ്: ഹഫ്‌സമോളുടെ കിടുക്കാച്ചി മറുപടിക്ക് പോസ്റ്റിനേക്കാളിരട്ടി ലൈക്ക്
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമ്യ ഹരിദാസിനെതിരെ പോസ്റ്റിട്ട ദീപാ നിഷാന്ത് വെട്ടിലായി. പാട്ടുംപാടി പ്രചരണം നടത്താന്‍ റിയാലിറ്റി ഷോയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്ന രീതിയില്‍ പോസ്റ്റിട്ട ദീപാ നിഷാന്തിനെതിരെ ഒട്ടേറെ പേരാണ് മറുപടിയുമായി രംഗത്തെത്തിയത്. ഇതില്‍ ഹഫ്‌സമോള്‍ ടി.എസ്.വൈ ഇട്ട കമന്റിന് ദീപാ നിഷാന്തിന്റെ പോസ്റ്റിനേക്കാളും ഇരട്ടി ലൈക്ക് ലഭിക്കുകയും ചെയ്തു.
'പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്'- ഇങ്ങനെ പോകുന്ന ദീപാ നിഷാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍ ദീപാ നിഷാന്തിന്റെ കണ്ണുകടിയാണ് ഇത്തരമൊരു പോസ്റ്റിന് ആധാരമെന്ന് നിരവധി പേര്‍ കമന്റിടുകയും ചെയ്തു.
ഇന്നസെന്റ് അടക്കമുള്ളവര്‍ ഇടതുപക്ഷത്തു നിന്ന് വോട്ടുതേടുന്ന രീതിയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പൊന്നാനിയിലെ പി.വി അന്‍വറിന്റെയും വടകരയിലെ പി. ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റിയും എന്താണ് ദീപയ്ക്ക് പറയാനുള്ളതൊന്നും ചോദിക്കുന്നു.
ഇതിനിടയില്‍ വേറിട്ടൊരു കമന്റാണ് ഹഫ്‌സമോള്‍ ഇട്ടത്. കവിതാ മോഷണം കൈയ്യോടെ പിടികൂടപ്പെട്ട ദീപാ നിഷാന്തിന്റെ ഉദ്ദേശശുദ്ധിയെ കൂടി ചോദ്യംചെയ്യുന്നതാണ് ഹഫ്‌സമോളുടെ കമന്റ്.
'അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ..
അപ്പോള്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാം..
വിട്ടേക്ക്..
പിന്നെ, കേരളത്തിലെ 20 സീറ്റുകളില്‍ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കരന്‍, പെരുംകള്ളന്‍ ഒക്കെ ഉണ്ടായിട്ടും ടീച്ചര്‍ വിമര്‍ശിക്കാന്‍ കണ്ടെത്തിയ സ്ഥാനാര്‍ഥി കൊള്ളാം..
മനസ്സ് ഒന്ന്ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ,
ഒരു സവര്‍ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം'- ഹഫ്‌സമോള്‍ കമന്റില്‍ പറയുന്നു.
ദീപാ നിഷാന്തിന്റെ പോസ്റ്റിന് അയ്യായിരം ലൈക്ക് ലഭിച്ചപ്പോള്‍, ചുവടെയിട്ട ഈ കമന്റിന് പതിനായിരത്തിനടുത്ത് ലൈക്കുകളാണ് കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."