HOME
DETAILS
MAL
സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ആളല്ല: രമേശ് ചെന്നിത്തല
backup
July 13 2016 | 07:07 AM
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ആളല്ലെന്നും സ്പീക്കര്‍ കുറച്ചു കൂടി ക്ഷമ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് പി. ജയരാജനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദ്ദേഹം അണികള്‍ക്ക് പരസ്യമായി അക്രമണത്തിന് ആഹ്വാനം നല്‍കുകയാണ്. കണ്ണൂര്‍ കുരുതിക്കളമാക്കാനാണ് സിപിഎമ്മിന്റെയും ബി.ജെ.പിയുടെയും ശ്രമം. ഇത്തരം വിഷയങ്ങളെ മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഡി.ജി.പിയെ മാറ്റുന്നത് ഹെഡ്കോണ്സ്റ്റബളിനെ മാറ്റുന്ന ലാഘവത്തോടെയാണ്. കണ്ണൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."